ഓരോ ലിറ്റർ പാലിനും ഒരു മാസം മിൽമ ഒരു രൂപ അധികം നൽകും
Thursday, April 9, 2020 10:37 PM IST
ക​​ള​​മ​​ശേ​​രി: കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ക്ഷീ​​ര​​ക​​ർ​​ഷ​​ക​​ർ​​ക്കും സം​​ഘം ജീ​​വ​​ന​​ക്കാ​​ർ​​ക്കും ഒ​​രു കോ​​ടി രൂ​​പ​​യു​​ടെ ആ​​ശ്വാ​​സ​​വു​​മാ​​യി മി​​ൽ​​മ എ​​റ​​ണാ​​കു​​ളം മേ​​ഖ​​ല യൂ​​ണി​​യ​​ൻ. ക്ഷീ​​ര​​ക​​ർ​​ഷ​​ക​​ർ മി​​ൽ​​മ​​യ്ക്കു ന​​ൽ​​കു​​ന്ന ഓ​​രോ ലി​​റ്റ​​ർ പാ​​ലി​​നും ഏ​​പ്രി​​ൽ 15 മു​​ത​​ൽ മേ​​യ് 14 വ​​രെ ഒ​​രു രൂ​​പ അ​​ധി​​ക​​മാ​​യി ന​​ൽ​​കും. സം​​ഘം ജീ​​വ​​ന​​ക്കാ​​ർ​​ക്ക് ഈ ​​കാ​​ല​​യ​​ള​​വി​​ലെ പാ​​ല​​ള​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ലി​​റ്റ​​റി​​ന് 10 പൈ​​സ വീ​​തം ആ​​ശ്വാ​​സ​​മാ​​യി ന​​ൽ​​കു​​മെ​​ന്നും മേ​​ഖ​​ല യൂ​​ണി​​യ​​ൻ ചെ​​യ​​ർ​​മാ​​ൻ ജോ​​ൺ തെ​​രു​​വ​​ത്ത് അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.