പരീക്ഷണങ്ങളെ അതിജീവിച്ച ഡ്രൈവര്‍മാര്‍ വീടുകളിലേക്ക്
Thursday, April 9, 2020 10:37 PM IST
പ​​യ്യ​​ന്നൂ​​ര്‍: നി​​രീ​​ക്ഷ​​ണ​​ത്തി​​ല്‍ ക​​ഴി​​യു​​ന്ന 19 ഡ്രൈ​​വ​​ര്‍മാ​​ര്‍ ഞാ​​യ​​റാ​​ഴ്ച വീ​​ടു​​ക​​ളി​​ലേ​​ക്ക് മ​​ട​​ങ്ങും. കോ​​വി​​ഡ്-19 ന്‍റെ രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ളി​​ല്ലെ​​ന്ന് ബോ​​ധ്യ​​മാ​​യ​​തി​​നെ തു​​ട​​ര്‍ന്നാ​​ണ് ഗു​​ജ​​റാ​​ത്തി​​ല്‍നി​​ന്നെ​​ത്തി പ​​യ്യ​​ന്നൂ​​രി​​ൽ നി​​രീ​​ക്ഷ​​ണ​​ത്തി​​ല്‍ ക​​ഴി​​ഞ്ഞി​​രു​​ന്ന ഡ്രൈ​​വ​​ര്‍മാ​​ർ സ്വ​​ന്തം വീ​​ടു​​ക​​ളി​​ലേ​​ക്ക് യാ​​ത്ര​​യാ​​കാ​​ൻ ഒ​​രു​​ങ്ങു​​ന്ന​​ത്.

കേ​​ര​​ള​​ത്തി​​ല്‍നി​​ന്നു ച​​ര​​ക്കു​​ക​​ളു​​മാ​​യി പോ​​യ ഡ്രൈ​​വ​​ര്‍മാ​​ര്‍ ലോ​​ക്ക്ഡൗ​​ണി​​നി​​ടെ ക​​ഴി​​ഞ്ഞ​​മാ​​സം 25ന് ​​അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍ കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. 13 ക​​ണ്ണൂ​​ര്‍ ജി​​ല്ല​​ക്കാ​​രും മൂ​​ന്നു കോ​​ഴി​​ക്കോ​​ട്ടു​​കാ​​രും ര​​ണ്ടു പാ​​ല​​ക്കാ​​ട്ടു​​കാ​​രും ഒ​​രു തൃ​​ശൂ​​ര്‍കാ​​ര​​നു​​മാ​​ണ് സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഭ​​ക്ഷ​​ണ​​വും മ​​രു​​ന്നും കി​​ട്ടാ​​ത്ത​​തി​​നി​​ട​​യി​​ല്‍ നാ​​ട്ടി​​ലേ​​ക്കു​​ള്ള മ​​ട​​ക്ക​​യാ​​ത്ര ത​​ട​​യ​​പ്പെ​​ട്ട​​തോ​​ടെ ഇ​​വ​​ര്‍ ജി​​ല്ല​​യി​​ലെ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.