കമ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനം സിപിഎം അട്ടിമറിച്ചു: മുല്ലപ്പള്ളി
Saturday, April 4, 2020 12:44 AM IST
തിരുവനന്തപുരം: രാഷ്ട്രീയവത്കരിച്ച് കമ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനം സിപിഎം അട്ടിമറിച്ചെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ആവശ്യമായ ഫണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കാത്തതുമൂലം പലയിടങ്ങളിലും ഇവയുടെ പ്രവര്‍ത്തനം താളം തെറ്റി.സന്നദ്ധ സംഘടനകളുടെ സാഹായം കൊണ്ടാണ് ഇവ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ വിലകുറഞ്ഞ രാഷ്ട്രീയ ഇടപെടലിനാല്‍ കമ്യൂണിറ്റി കിച്ചണിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ലെന്നു മുല്ലപ്പള്ളി പറഞ്ഞു.