സാലറി ചലഞ്ച്: ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കണമെന്ന് ഐഎംഎ
Friday, April 3, 2020 12:46 AM IST
തിരുവനന്തപുരം : കോവിഡ് 19 ചികിത്സ, പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ)ആവശ്യപ്പെട്ടു.
രോഗികളുമായി അടുത്ത് ഇടപഴകുന്പോൾ കോവിഡ് രോഗം വരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ലോകത്തെന്പാടും ആരോഗ്യ പ്രവർത്തകർ തന്നെയാണ് ആദ്യം രോഗബാധിതർ ആയിട്ടുള്ളത്. അവരിൽ നല്ല ശതമാനം ആൾക്കാർക്കും ജീവൻ നഷ്ടപ്പെട്ടത് കാണാതിരുന്നുകൂടാ. ഈ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരെ പരിപൂർണമായും സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.