നാലു ശതമാനം പലിശയിൽ വായ്പ: തിരിച്ചടവു തീയതി നീട്ടി
Friday, March 27, 2020 1:03 AM IST
തിരുവനന്തപുരം: നാലു ശതമാനം പലിശയിൽ ബാങ്കുകൾ നല്കുന്ന സ്വർണവായ്പയുടെ തിരിച്ചടവ് ജൂണ്‍ 30 വരെയായി നീട്ടണമെന്നു കേന്ദ്ര ധനമന്ത്രാലയം റിസർവ് ബാങ്ക് ഗവർണർക്ക് നിർദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബാങ്കുകൾ നൽകുന്ന സ്വർണവായ്പ നാലു ശതമാനം പലിശനിരക്കിൽ തിരിച്ചടയ്ക്കാനുള്ള അവസാന തീയതി മാർച്ച് 31 ന് അവസാനിക്കുകയായിരുന്നു.
ഇത് ജൂണ്‍ 30 വരെയായി നീട്ടണമെന്ന് കേന്ദ്ര കൃഷിമന്ത്രാലയത്തോട് സംസ്ഥാന സർക്കാർ കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ ഇപ്പോഴുണ്ടായ നിർദേശത്തോടെ സംസ്ഥാനം ഉന്നയിച്ച പ്രധാന ആവശ്യമാണ് അംഗീകരിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.