സാന്പിൾ പരിശോധന ഇനി കോട്ടയത്തും
Friday, March 27, 2020 12:25 AM IST
കോട്ടയം: കൊറോണ വൈറസ് ബാധ സംശയിക്കപ്പെടുന്നവരുടെ സാന്പിൾ പരിശോധനയ്ക്ക് കോട്ടയത്തും സംവിധാനമായി. മഹാത്മഗാന്ധി സർവകലാശാലയുടെ തലപ്പാടി ഇന്റർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ബയോ മെഡിക്കൽ റിസർച്ചിൽ ഇന്നു പരിശോധന ആരംഭിക്കും. കേന്ദ്രത്തിന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസേർച്ചാണ് അനുമതി നൽകിയിരിക്കുന്നത്. ദിവസേന അന്‍പതു സാന്പിളുകൾ വരെ പരിശോധിക്കാൻ ഇവിടെ സൗകര്യമുണ്ട്. എട്ടു മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാകും.