ടാപ്പിംഗ് തൊഴിലാളികളുടെ പെൻഷൻ പദ്ധതി
Friday, February 28, 2020 11:52 PM IST
കോട്ടയം: ടാപ്പിംഗ് തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതിയിലേക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം. അഞ്ചു ഹെക്ടറിൽ താഴെ വിസ്തൃതിയുള്ള ചെറുകിടത്തോട്ടത്തിൽ വർഷം മുഴുവൻ ടാപ്പിംഗ് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരോ ഒരു ഹെക്ടർ വരെ മാത്രം വിസ്തൃതിയുള്ള സ്വന്തം തോട്ടത്തിൽ സ്വയം ടാപ്പുചെയ്യുന്നവരോ ആയ തൊഴിലാളികൾക്കു പദ്ധതിയിൽ ചേരാം.
അപേക്ഷകർ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ഭാഗമായുള്ള ആർപിഎൽ പരിശീലനപരിപാടിയിൽ പങ്കെടുത്തു സർട്ടിഫിക്കറ്റ് നേടിയവരോ ടാപ്പിംഗ് മികവ് വർധിപ്പിക്കാനായി റബർ ബോർഡ് നടത്തുന്ന പരിശീലനങ്ങളിൽ പങ്കെടുത്തിട്ടുള്ളവരോ ആയിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് കോൾസെന്റർ നന്പർ: 0481 2576622.