കോണ്‍ഗ്രസ് വില്ലേജ് ഓഫീസ് ധർണ ഇന്ന്
Wednesday, February 26, 2020 12:32 AM IST
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി ഭീകരതയ്ക്കെതിരേ സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളിലേക്കും കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ധർണ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 11ന് കണിയാപുരം പള്ളിപ്പുറം വില്ലേജിന് മുന്നിൽ കെപിസിസി പ്രസിഡന്റ് നിർവഹിക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ, കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കൾ എന്നിവർ വിവിധ വില്ലേജ് ഓഫീസുകളിലെ സമരം ഉദ്ഘാടനം ചെയ്യും.