കമ്മട്ടിപ്പാടത്ത് റെയിൽവേ ലൈനിനു സമീപം തീപിടിത്തം; ട്രെയിൻ നിർത്തിയിട്ടു
Saturday, February 22, 2020 12:17 AM IST
കൊച്ചി: കമ്മട്ടിപ്പാടത്ത് റെയിൽവേ ലൈനിനു സമീപം വൻ അഗ്നിബാധ.
ഇന്നലെ വൈകുന്നേരം നാലോടെ സിബിഐ ഓഫീസിന് സമീപം എറണാകുളം-കോട്ടയം റെയിൽവേ പാളങ്ങൾക്കിടയിലാണ് തീ പിടിച്ചത്. ഇതേത്തുടർന്ന് കുറച്ചു നേരം ട്രെയിൻ ഗതാഗതം നിർത്തിവച്ചു.
ഗാന്ധിനഗർ ഫയർ യൂണിറ്റിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് തീ പൂർണമായും അണച്ചത്. ഇതിനിടെ ട്രാക്കിലൂടെ വരികയായിരുന്ന ട്രെയിൻ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് അപകട സൂചന നൽകി നിറുത്തിക്കുകയായിരുന്നു.