ദക്ഷിണ നാവികസേനയ്ക്ക് പുതിയ ചീഫ് സ്റ്റാഫ് ഓഫീസർ
Friday, February 21, 2020 12:15 AM IST
കൊച്ചി: കൊച്ചി കേന്ദ്രമായ ദക്ഷിണ നാവികസേനയുടെ ചീഫ് സ്റ്റാഫ് ഓഫീസറായി ആലപ്പുഴ സ്വദേശി റിയർ അഡ്മിറൽ ആന്റണി ജോർജ് ചുമതലയേറ്റു. 1987 ൽ നാവികസേനയിലെത്തിയ ആന്റണി ജോർജ് ആന്റി സബ്മറൈൻ യുദ്ധവിദഗ്ധനാണ്. വെസ്റ്റേണ്‍ ഫ്ലീറ്റിന്റെ ഫ്ലീറ്റ് എഎസ്ഡബ്ല്യു ഓഫീസർ, ഐഎൻഎസ് ഖഞ്ചറിന്റെ മിസൈൽ കോർവെറ്റ്, ഐഎൻഎസ് തർക്കാഷിന്റെ ഗൈഡഡ് മിസൈൽ ഫ്രിഗേറ്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. സ്റ്റാഫ് ആവശ്യകതകളുടെ ചുമതലയുള്ള നാവികസേനയുടെ ആദ്യത്തെ അസിസ്റ്റന്റ് ചീഫായിരുന്നു അദ്ദേഹം.