ഹർത്താൽ ദിനത്തിലെ പരീക്ഷ മാർച്ച് രണ്ടിന്
Monday, February 17, 2020 11:06 PM IST
തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ഹർത്താൽ ദിനമായ ഡിസംബർ 17 ന് നടത്തിയ റെഗുലർ, സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് രണ്ടിന് വീണ്ടും നടത്തും.
ഡിസംബർ 17 ന് പരീക്ഷ എഴുതിയ കുട്ടികൾക്ക് അതു റദ്ദാക്കി വീണ്ടും പരീക്ഷ എഴുതാം. പുനഃപരീക്ഷക്കു രജിസ്റ്റർ ചെയ്യുന്നവരുടെ ഡിസംബർ പരീക്ഷയുടെ രജിസ്ട്രേഷൻ അസാധുവാകും. ഉത്തരക്കടലാസിന്റെ മൂല്യനിർണയം നടത്തുകയുമില്ല. എന്നാൽ, പുനഃപരീക്ഷക്കു രജിസ്റ്റർ ചെയ്യാത്തവരുടെ ഉത്തരക്കടലാസുകൾ മൂല്യ നിർണയം നടത്തും.
മാർച്ച് രണ്ടിന് നടത്തുന്ന പരീക്ഷയ്ക്കു 20 മുതൽ 24 വരെ രജിസ്റ്റർ ചെയ്യാം.
200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.