കട്ടച്ചിറ പള്ളിയിൽ വീണ്ടും സംഘർഷം
Monday, February 17, 2020 1:22 AM IST
കാ​യം​കു​ളം:​ഓ​ർ​ത്ത​ഡോ​ക്സ് യാ​ക്കോ​ബാ​യ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന കാ​യം​കു​ളം ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. ഇ​ന്ന​ലെ രാ​വി​ലെ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ പ്രാ​ർ​ഥി​ക്കാ​നെ​ത്തി​യ യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ളും ഓ​ർ​ത്ത​ഡോ​ക്സ് വി​ശ്വാ​സി​ക​ളും ത​മ്മി​ലാ​രം​ഭി​ച്ച വാ​ക്കേ​റ്റം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

സു​ജി​ൻ​ജോ​സ് (24), അ​നി​യ​ൻ ഫി​ലി​പ്പോ​സ് (75), കു​ട്ടി​യ​മ്മ ത​ന്പാ​ൻ (87), രാ​ജു മാ​ത്യു (68), ​റ​ന്പി​ൽ​പീ​ടി​ക​യി​ൽ ഷി​നു കു​ഞ്ഞു​മോ​ൻ (27) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. സു​ജി​ൻ ജോ​സ് ഉൗ​മ​യും ബ​ധി​ര​നു​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഘ​ർ​ഷം ത​ട​യാ​നെ​ത്തി​യ വി​ശ്വാ​സി​ക​ൾ​ക്കു നേ​രെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യെ​ന്നു യാ​ക്കോ​ബാ​യ​വി​ഭാ​ഗം ആ​രോ​പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.