ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷ സമ്മേളനം ഏഴിന്
Wednesday, January 29, 2020 12:21 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷ സമ്മേളനം ഫെബ്രുവരി ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളി പാരിഷ്ഹാളിൽ നടക്കും.
സീറോമലബാർ സഭാമേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സീറോമലങ്കര സഭാ മേജർആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തും.
ഓസ്ട്രിയയിലെ ഐസൻസ്റ്റാറ്റ് രൂപത ബിഷപ് ഡോ. അജിഡീയു ജോനാൻ മുഖ്യാതിഥിയായിരിക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം , മാർത്തോമ്മാ സഭാ അധ്യക്ഷൻ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സി.എഫ്. തോമസ് എംഎൽഎ, ഡോ. സിസ്റ്റർ മേഴ്സി നെടുന്പുറം, ഡോ. ഡൊമനിക് ജോസഫ് എന്നിവർ പ്രസംഗിക്കും.
മാർ പവ്വത്തിലിന്റെ പേരിൽ തപാൽ സ്റ്റാന്പ്
ചങ്ങനാശേരി: നവതി ആഘോഷിക്കുന്ന ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ ചിത്രം ഉൾപ്പെടുത്തിയുള്ള തപാൽ സ്റ്റാന്പ് പുറത്തിറക്കുന്നു. സ്റ്റാന്പിന്റെ പ്രകാശനം 31ന് വൈകുന്നേരം 4.30ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷണൻ പ്രകാശനം ചെയ്യും.