ഫ്ളാറ്റിൽനിന്നു വീണു വീട്ടമ്മ മരിച്ചു
Thursday, January 23, 2020 11:44 PM IST
കൊച്ചി: ഫ്ളാറ്റിന്റെ പത്താം നിലയിൽനിന്നു വീണു മരിച്ചനിലയിൽ വീട്ടമ്മയെ കണ്ടെത്തി. കതൃക്കടവ് ജെയിൻ ഫ്ളാറ്റിലെ 10 ബിയിൽ താമസിക്കുന്ന തിരുവല്ല സ്വദേശിനി എൽസ ലീന (38) ആണു മരിച്ചത്.
ഫ്ളാറ്റിന്റെ രണ്ടാം നിലയിലെ ഒഴിഞ്ഞ ഭാഗത്ത് ഇന്നലെ രാവിലെ 6.20ഓടെയാണു മൃതദേഹം കണ്ടത്. അമ്മയ്ക്കും ഒന്പതു വയസുകാരിയായ മകൾക്കും ഒപ്പമാണ് എൽസ ലീന ഫ്ളാറ്റിൽ താമസിച്ചിരുന്നത്.
വിവാഹം കഴിഞ്ഞിട്ടു പത്തു വർഷമായി. ജോലിയുമായി ബന്ധപ്പെട്ടു ഭർത്താവ് ചെന്നൈയിലാണ്.
എറണാകുളം നോർത്ത് പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. യുവതി ചാടിയതാണെന്നാണു പ്രാഥമിക നിഗമനമെന്നു പോലീസ് പറഞ്ഞു. മാർത്തോമ്മാ സഭയിലെ വൈദികൻ റവ.ഡോ.കുര്യൻ തോമസിന്റെ മകളാണ് എൽസ.
സംസ്കാരം ഇന്ന് എറണാകുളം ജെറുസലേം മാർത്തോമ്മാ പള്ളിയിൽ.