ഡിസ്നി പ്രമേയങ്ങളുമായി എംബിഡി ഗ്രൂപ്പിന്റെ പ്രീപ്രൈമറി പുസ്തകങ്ങൾ
Thursday, January 23, 2020 11:18 PM IST
കൊച്ചി: വിദ്യാഭ്യാസ സേവനരംഗത്ത് ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള എംബിഡി ഗ്രൂപ്പ് പ്രീപ്രൈമറി പുസ്തകങ്ങൾ വിപണിയിലിറക്കി. മൂന്നു മുതൽ അഞ്ചുവരെ വയസുള്ള കുട്ടികൾക്കുവേണ്ടിയുള്ളതാണ് ഈ പുസ്തകങ്ങൾ.
ഡിസ്നി, പിക്സാർ കഥകളാണ് പുസ്തകങ്ങളിലെ പ്രമേയം. മിക്കിയും സുഹൃത്തുക്കളും, രാജകുമാരി, സിംഹരാജൻ, പ്രോസൻ, കാർ, ടോയ് സ്റ്റോറി അങ്ങനെ നിരവധി കഥകളുണ്ട്. ഭാഷ, കണക്ക്, പാരിസ്ഥിതിക വിഷയങ്ങൾ, കല എന്നിവയും പാഠ്യവിഷയങ്ങളിലുണ്ട്. എൻസിഇആർടി പ്രീ സ്കൂൾ കരിക്കുലത്തെ ആസ്പദമാക്കി, വിഷയങ്ങളെ അഞ്ചു ഡൊമെയ്നുകളായി വിഭജിച്ചിട്ടുണ്ട്.ഡിസ്നി കഥാപാത്രങ്ങളിലൂടെ ഒരു മാന്ത്രിക പഠന പരിപാടിയാണ് കുട്ടികൾക്കുവേണ്ടി ഒരുക്കിയിട്ടുള്ളതെന്നു എംബിഡി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മോനിക്ക മൽഹോത്ര പറഞ്ഞു.