ഷെയ്ൻ നിഗം ഉല്ലാസത്തിന്റെ ഡബിംഗ് പൂർത്തിയാക്കി
Sunday, January 19, 2020 12:41 AM IST
കൊച്ചി: പ്രതിഫല തർക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബിംഗ് ഷെയ്ൻ നിഗം പൂർത്തിയാക്കി. ഏഴു ദിവസം കൊണ്ടാണ് ഡബിംഗ് പൂർത്തിയാക്കിയത്. മറ്റു കാര്യങ്ങളിൽ നിലനിൽക്കുന്ന തർക്കങ്ങൾ 20നുശേഷം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അതേസമയം ഡബിംഗ് പൂർത്തീകരിച്ച വിവരം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ഉല്ലാസം സിനിമയുടെ ഡബിംഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഡിസംബർ ഒൻപതിന് നടന്ന അമ്മ യോഗത്തിലാണ് ഷെയ്ൻ നിഗം അറിയിച്ചത്. വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണവും പൂർത്തിയാക്കാൻ തയാറാണെന്ന് ഷെയ്ൻ യോഗത്തെ രേഖാമൂലം അറിയിച്ചു. ഉല്ലാസം സിനിമയുടെ ഡബിംഗ് നടത്താതിരിക്കുകയും രണ്ടു സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തതോടെയാണ് നിർമാതാക്കളുടെ സംഘടന ഷെയ്ന് വിലക്കേർപ്പെടുത്തിയത്.