സ്ഥലമേറ്റെടുക്കൽ നടപടികൾക്കു ഹൈക്കോടതി സ്റ്റേ
Thursday, December 12, 2019 12:24 AM IST
കൊച്ചി: ദേശീയപാത വികസനത്തിനായി കൊല്ലം കല്ലുവാതുക്കൽ സ്വദേശി പി.ആർ. ഗോപാലകൃഷ്ണ കുറുപ്പിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.
നടപടിക്രമങ്ങൾ പാലിക്കാതെയാണു ദേശീയപാത അഥോറിറ്റി അധികൃതർ വിജ്ഞാപനവും തുടർനടപടികളും സ്വീകരിക്കുന്നതെന്ന് ആരോപിച്ച് ഗോപാലകൃഷ്ണ കുറുപ്പ് നൽകിയ ഹർജിയിലാണ് ഉത്തരവ്.