കേരള ബാങ്ക് പ്രചാരണജാഥ ഇന്നു മുതൽ
Monday, December 9, 2019 11:45 PM IST
തൃശൂർ: കേരള ബാങ്കിന്റെ പ്രസക്തിയും പ്രാധാന്യവും പ്രചരിപ്പിക്കുന്നതിനു ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ നടത്തുന്ന മൂന്നു പ്രചാരണ ജാഥകൾ ഇന്നുമുതൽ 13 വരെ നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് കെ.ആർ. സരളാഭായി പത്രസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസിനു മുന്നിൽ രാവിലെ 9.30നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദക്ഷിണമേഖലാ ജാഥ ഉദ്ഘാടനം ചെയ്യും.
ഇടുക്കി, വയനാട് ജില്ലകളിൽ ജില്ലാതല ജാഥകളും നടത്തും. ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി ജെറിൻ കെ.ജോണ്, വൈസ് പ്രസിഡന്റ് കെ.ആർ.സുമഹർഷൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.