യൂറേക്കാ ഫോബ്സിന്റെ ജലപരിശോധന തുടങ്ങി
Tuesday, September 17, 2019 12:01 AM IST
തൃശൂർ: പ്രളയാനന്തര ജലമലിനീകരണ പരിശോധനയ്ക്കു യൂറേക്ക ഫോബ്സ് നൂറു കേന്ദ്രങ്ങൾ ആരംഭിച്ചു. ബെസ്റ്റ് വേഴ്സസ് റെസ്റ്റ് എന്ന പരിപാടിയിൽ ജലപരിശോധനയ്ക്കു പുറമേ ജലമലിനീകരണ, ആരോഗ്യ സംരക്ഷണ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രളയശേഷം ജലദോഷം, വൈറൽ പനി, ഗ്യാസ്ട്രോ എൻട്രൈറ്റിസ്, ഡയറിയ, ഡിസെൻട്രി, കോളറ, ടൈഫോയ്ഡ്, പാരാ ടൈഫോയ്ഡ്, വൈറൽ ഗ്യാസ്ട്രോ എൻട്രൈറ്റിസ്, വൈറൽ ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കു സാധ്യതയുണ്ട്. ഇവയിൽ ചിലതു ജലത്തിലൂടെ പടരുന്നതാണ്. ജലത്തിൽ അണുബാധയുണ്ടോയെന്നും ഗുണനിലവാരവും സൗജന്യമായി പരിശോധിക്കാനാണു യുറേക്ക ഫോബ്സ് പദ്ധതി തയാറാക്കിയതെന്നു കന്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ മാർസിൻ ആർ. ഷ്റോഫ് പറഞ്ഞു.
ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ വികസിപ്പിച്ചെടുത്ത സംവിധാനം ഉപഭോക്താക്കൾക്കു പരിചയപ്പെടുത്തും. ജലത്തിലെ ടിഡിഎസും ക്ലോറിൻ അംശവും അളക്കാനുള്ള സാങ്കേതികവിദ്യയും കന്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്.