ശബരിമല നട തുറന്നു
Monday, September 16, 2019 11:44 PM IST
പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്നലെ വൈകുന്നേരം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ. വാസുദേവൻ നന്പൂതിരി നട തുറന്നു. ഇന്നലെ മറ്റു പൂജകളുണ്ടായിരുന്നില്ല. ഇന്നു പുലർച്ചെ നട തുറന്നു പതിവുപൂജകൾ ആരംഭിക്കും.
ശബരിമലയിൽ പ്രത്യേക സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. സന്നിധാനം, പന്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഓരോ എസ്പിമാരുടെ നേതൃത്വത്തിൽ 200 വീതം പോലീസുകാരെ നിയമിച്ചിട്ടുണ്ട്.