ഡോ. മിനി പ്രസാദിനു പുരസ്കാരം
Saturday, August 24, 2019 11:47 PM IST
കൊച്ചി: ഭാഷാധ്യാപകർക്കായി കോളജ് തലത്തിൽ പ്രഫ. പി. മീരാക്കുട്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ അധ്യാപക പുരസ്കാരത്തിനു ചുങ്കത്തറ മാർത്തോമ കോളജിലെ ഡോ. മിനി പ്രസാദ് അർഹയായി. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്കാരം. അധ്യാപക മികവിനൊപ്പം നിരൂപണ സാഹിത്യശാഖയ്ക്കു നൽകിയ സംഭാവനകളും കണക്കിലെടുത്താണു പുരസ്കാരമെന്നു ഫൗണ്ടേഷൻ ചെയർമാൻ എം. ഷൈറജ് അറിയിച്ചു.