പ്രളയ പുനരുദ്ധാരണ വായ്പാ സഹായം: യോഗം 21ന്
Sunday, August 18, 2019 12:06 AM IST
തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന മേഖലയുടെ പുനരുദ്ധാരണത്തിനായി വായ്പാ സഹായം അടക്കമുള്ളവ ചർച്ച ചെയ്യാൻ 21നു സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം ചേരുമെന്നു ലീഡ് ബാങ്കായ കാനറാ ബാങ്ക് ഡെ പ്യൂട്ടി ജനറൽ മാനേജർ എസ്. സന്തോഷ്കുമാർ പറഞ്ഞു.
സംസ്ഥാന സർക്കാർ പ്രതിനിധികൾ അടക്കമുള്ളവർ അന്നു ചേരുന്ന എസ്എൽബിസി യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ ഗൃഹോപകരണങ്ങൾ നശിച്ചർക്ക് അടക്കം വായ്പ ലഭ്യമാക്കേണ്ടതുണ്ട്. തകർന്ന വ്യാപാര സ്ഥാപനങ്ങൾക്കും ഇതോടൊപ്പം വായ്പ ലഭ്യമാക്കണം.