ശബ്‌ദരേഖ: പി.സി. ജോർജ് ഡിജിപിക്കു പരാതി നൽകി
Saturday, May 25, 2019 1:58 AM IST
കോ​ട്ട​യം: പി.സി. ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ പേ​രി​ൽ വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന രീ​തി​യി​ലു​ള്ള ശ​ബ്‌​ദ​രേ​ഖ പ്ര​ച​രി​പ്പി​ച്ചെ​ന്നു ഡി​ജി​പി​ക്കു പ​രാ​തി. വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന രീ​തി​യി​ൽ ഏ​ഴു മി​നി​റ്റോ​ളം നീ​ളു​ന്ന ശ​ബ്‌​ദ​രേ​ഖ​യി​ൽ വ​ന്നി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ ത​ന്‍റേ​ത​ല്ലെ​ന്നു പി.​സി.​ജോ​ർ​ജ് പ​റ​ഞ്ഞു. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ഫോ​ൺ കോ​ൾ വ​രി​ക​യും ആ ​ശ​ബ്‌​ദ​രേ​ഖ​യു​ടെ മൂ​ന്നു മി​നി​റ്റോ​ളം ഭാ​ഗം ത​ന്‍റേ​താ​ണെ​ന്നും പറഞ്ഞ അദ്ദേഹം അ​തി​ന് ശേ​ഷ​മു​ള്ള ശ​ബ്‌​ദ​ത്തെ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​നു പി​ന്നി​ൽ വ​ലി​യ രാ​ഷ്‌​ട്രീ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​താ​യും ജോ​ർ​ജ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.