കൊ​ല്ലാ​നെ​ത്തു​ന്ന പ​ന്നി​ക​ളി​ൽ​നി​ന്നും പ​ട്ടി​ക​ളി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ജ​നം ഓ​ട്ടം തു​ട​ങ്ങി​യി​ട്ട് എ​ത്ര കാ​ല​മാ​യെ​ന്നു ക​ണ​ക്കെ​ടു​ത്താ​ൽ മ​തി, ഈ ​നാ​ട് ന​ശി​ക്കു​ക​യാ​ണെ​ന്ന​റി​യാ​ൻ; ആ​രെ​യാ​ണ് ജ​നം ചു​മ​ക്കു​ന്ന​തെ​ന്ന​റി​യാ​ൻ.

തെ​രു​വു​നാ​യ​ക​ൾ ക​ടി​ച്ചു​കീ​റി​യ മ​നു​ഷ്യ​രെ​ക്കു​റി​ച്ച് എ​ത്ര​യെ​ത്ര വാ​ർ​ത്ത​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ച​ർ​ച്ച​ക​ളു​മു​ണ്ടാ​യി. വാ​ച​ക​മ​ടി​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ട്ട​ത​ല്ലാ​തെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ല്ല.

തെ​രു​വു​ക​ളി​ലും ബ​സ്‌​സ്റ്റാ​ൻ​ഡു​ക​ളി​ലും റെ​യി​ൽ​വേ ‌സ്റ്റേ​ഷ​നു​ക​ളി​ലും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലു​മെ​ല്ലാം ഇ​പ്പോ​ഴും അ​വ യ​ഥേ​ഷ്‌​ടം വി​ല​സു​ക​യാ​ണ്. അ​തു​പോ​ലെ വ​ന്യ​ജീ​വി​ശ​ല്യം കേ​ര​ള​ത്തി​ന്‍റെ മ​നഃ​സ​മാ​ധാ​നം കെ​ടു​ത്തി. ഒ​രു പ്ര​തി​വി​ധി​യും ഉ​ണ്ടാ​യി​ല്ല.

ഏ​തു നി​മി​ഷ​വും ആ​ക്ര​മി​ക്ക​പ്പെ​ടാ​മെ​ന്നും കൊ​ല്ല​പ്പെ​ടാ​മെ​ന്നു​മു​ള്ള തി​രി​ച്ച​റി​വി​ൽ ദു​ര​ന്ത​ങ്ങ​ൾ​ക്കൊ​പ്പം ജീ​വി​ക്കാ​ൻ മ​ല​യാ​ളി നി​ർ​ബ​ന്ധി​ത​രാ​യി. തെ​രു​വു​പ​ന്നി​ക​ളാ​ണ് പു​തി​യ ഇ​നം. എ​രു​മേ​ലി​യി​ൽ പ​ണ​മെ​ടു​ക്കാ​ൻ ചെ​ന്ന മു​തി​ർ​ന്ന പൗ​ര​നെ എ​ടി​എ​മ്മി​ന്‍റെ ഉ​ള്ളി​ൽ ക​യ​റി കാ​ട്ടു​പ​ന്നി​ക​ൾ ആ​ക്ര​മി​ച്ചു.

സ​ർ​ക്കാ​ർ പ​രി​ഹ​രി​ക്കാ​ത്ത​തി​നാ​ൽ ജ​നം സ​ഹി​ക്കേ​ണ്ടി​വ​രു​ന്ന അ​ടി​സ്ഥാ​ന ദു​രി​ത​ങ്ങ​ളു​ടെ അ​ഴു​ക്കു​ത​ടാ​ക​ങ്ങ​ൾ​ക്കു മു​ക​ളി​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്ന സീ ​പ്ലെ​യി​ന​ല്ല വി​ക​സ​നം. നേ​ട്ട​ത്തെ വി​ല​കു​റ​ച്ചു കാ​ണു​ക​യ​ല്ല, വി​ക​സ​ന​വു​മാ​യി കൂ​ട്ടി​ക്കു​ഴ​യ്ക്കു​ന്നി​ല്ല എ​ന്നേ​യു​ള്ളൂ.

തെ​രു​വു​ക​ൾ, വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, എ​ടി​എം... എ​വി​ടെ​നി​ന്നു വേ​ണ​മെ​ങ്കി​ലും തു​ട​ങ്ങാം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​രു​മേ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ലെ എ​ടി​എം കൗ​ണ്ട​റി​ലാ​ണ് കാ​ട്ടു​പ​ന്നി വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ​ത്.

കൗ​ണ്ട​റി​ൽ പ​ണ​മെ​ടു​ക്കു​ക​യാ​യി​രു​ന്ന ഗോ​പാ​ല​ൻ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ര​ഡ​സ​ൻ കു​ഞ്ഞു​ങ്ങ​ളു​മാ​യി കാ​ട്ടു​പ​ന്നി​ക​ൾ പ​ട്ടാ​പ്പ​ക​ൽ എ​രു​മേ​ലി​യി​ൽ കൂ​ട്ട​ത്തോ​ടെ റോ​ഡി​ലി​റ​ങ്ങി​യ​തും തി​ങ്ക​ളാ​ഴ്ച​യാ​ണ്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഈ ​സം​ഭ​വ​ങ്ങ​ളൊ​ക്കെ.

പ​ന്പ​യി​ൽ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ലോ​റി​യി​ല്‍ ക​യ​റ്റി വ​ന​പാ​ല​ക​ർ എ​രു​മേ​ലി​യി​ലോ പ​രി​സ​ര​ത്തോ ഇ​റ​ക്കി​വി​ട്ട​താ​ണെ​ന്ന് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്നു. നാ​ലു മാ​സം മു​മ്പ് വ​ന​പാ​ല​ക​ര്‍ നൂ​റി​ലേ​റെ കാ​ട്ടു​പ​ന്നി​ക​ളെ ലോ​റി​യി​ല്‍ എ​ത്തി​ച്ച് മു​ണ്ട​ക്ക​യം ടി​ആ​ര്‍ ആ​ന്‍​ഡ് ടി ​എ​സ്‌​റ്റേ​റ്റി​ല്‍ ഇ​റ​ക്കി​വി​ട്ടി​രു​ന്നു. ഇ​വ തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും നാ​ശം വി​ത​യ്ക്കു​ക​യാ​ണ്.

പ​ന്പ​യി​ൽ​നി​ന്നു പ​ന്നി​ക​ളെ മു​ന്പ് നി​ല​യ്ക്ക​ലി​ലും എ​ത്തി​ച്ചി​രു​ന്നു. അ​വ പ​മ്പ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ​യു​ള്ള തീ​ര്‍​ഥാ​ട​ന​പാ​ത​യി​ൽ അ​ല​ഞ്ഞു​തി​രി​യു​ക​യാ​ണ്. ന​മു​ക്ക് വ​ന​പാ​ല​ക​രു​ണ്ട്, ജ​ന​പാ​ല​ക​രി​ല്ല.

ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് കേ​ര​ള​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ ജ​ർ​മ​ൻ വ​നി​ത​യെ കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തെ​രു​വു​നാ​യ ക​ടി​ച്ച​ത്. വ​ന്ദേ​ഭാ​ര​തി​ൽ ക​യ​റാ​ൻ നി​ൽ​ക്കു​ന്പോ​ൾ റെ​യി​ൽ​വേ പ്രൊ​ട്ട​ക്‌​ഷ​ൻ ഫോ​ഴ്സി​ന്‍റെ ഓ​ഫീ​സി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.

സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ പു​തി​യ നാ​ഴി​ക​ക്ക​ല്ലാ​ണ് സീ ​പ്ലെ​യി​ൻ എ​ന്നും ഫ്ലൈ​യിം​ഗ്‌ ടാ​ക്സി പോ​ലും അ​തി​വി​ദൂ​ര​മ​ല്ലാ​ത്ത കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ന​മ്മ​ളു​ള്ള​തെ​ന്നു​മാ​ണ് ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞ​ത്.

ബ​ഹു​മാ​ന​പ്പെ​ട്ട മ​ന്ത്രീ, ചി​ല്ലു​പാ​ല​വും സീ ​പ്ലെ​യി​നും ഫ്ലൈ​യിം​ഗ് ടാ​ക്സി​യു​മൊ​ക്കെ താ​ര​ത​മ്യേ​ന എ​ളു​പ്പ​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്. ന​ല്ല പ്ര​ചാ​ര​വും കി​ട്ടും. പ​ക്ഷേ, അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ്ക്ക​ളെ​യും കാ​ട്ടു​പ​ന്നി​ക​ളെ​യും പേ​ടി​ക്കാ​തെ വ​ഴി​യി​ലി​റ​ങ്ങാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാ​ൻ ഈ ​സ​ർ​ക്കാ​രി​നാ​കു​മോ?

ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ ഓ​ട​നി​ർ​മാ​ണ​ത്തി​നെ​ടു​ത്ത കു​ഴി​യി​ൽ വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​യാ​യ ഫ്ര​ഞ്ച് പൗ​ര​ൻ അ​ല​ക്സാ​ണ്ട​ർ ലാ​ൻ​ഡ​ന്‍റെ തു​ട​യെ​ല്ലു പൊ​ട്ടി​യ​ത്. മ​ലി​ന​മാ​യ പ​രി​സ​ര​ങ്ങ​ളും പ്ലാ​സ്റ്റി​ക് ദ്വീ​പു​ക​ളൊ​ഴു​കു​ന്ന ജ​ലാ​ശ​യ​വും മൂ​ക്കു​പൊ​ത്താ​തെ ക​യ​റാ​നാ​വാ​ത്ത ശു​ചി​മു​റി​ക​ളു​മൊ​ക്കെ അ​തി​ജീ​വി​ച്ചെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് പ​ട്ടി​ക​ടി​യേ​റ്റും മൂ​ടാ​ത്ത ഓ​ട​യി​ൽ വീ​ണു​മൊ​ക്കെ തി​രി​കെ അ​വ​രു​ടെ നാ​ടു​ക​ളി​ലെ​ത്തു​ന്ന​ത്. ഈ ​സ​ഞ്ചാ​ര​ത്തി​ൽ എ​ന്തു വി​നോ​ദ​മാ​ണു​ള്ള​ത്?

കെ​ട്ടു​കാ​ഴ്ച​ക​ളി​ൽ അ​ഭി​ര​മി​ക്കു​ന്ന ഹ്ര​സ്വ​ദൃ​ഷ്ടി​യി​ൽ​നി​ന്ന് ക​ഠി​നാ​ധ്വാ​നം ആ​വ​ശ്യ​മു​ള്ള വി​ക​സ​ന​ത്തി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ലേ​ക്കു ക​ട​ക്കേ​ണ്ട​തു​ണ്ട് സം​സ്ഥാ​നം. പ​ട്ടി​യെ​യും പ​ന്നി​യെ​യും ഭ​യ​ന്ന് ജ​ന​ങ്ങ​ൾ​ക്കു വ​ഴി​യി​ലി​റ​ങ്ങാ​ൻ പ​റ്റു​ന്നി​ല്ലെ​ങ്കി​ൽ മ​റ്റെ​ന്തു​ണ്ടാ​യി​ട്ടെ​ന്താ​ണ്? 

നാ​യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ നി​യ​മം നി​ർ​മി​ക്കു​ന്ന സ​ഭ​ക​ളി​ൽ​നി​ന്നും അ​വ​യെ സം​ര​ക്ഷി​ക്കു​ന്ന സ​ർ​ക്കാ​ർ കാ​ര്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നും പ​രി​സ്ഥി​തി-​വ​നം വ​കു​പ്പു​ക​ളി​ൽ​നി​ന്നും മൃ​ഗ​സ്നേ​ഹ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും കോ​ട​തി​ക​ളി​ൽ​നി​ന്നു​മു​ള്ള ഒ​രാ​ൾ​ക്കും പ​ട്ടി​ക​ടി​യേ​റ്റ​താ​യി നാം ​കേ​ട്ടി​ട്ടി​ല്ല.

അ​വ​രൊ​ക്കെ സു​ര​ക്ഷി​ത​രാ​യി മ​റ്റൊ​രു ലോ​ക​ത്താ​ണ് ജീ​വി​ക്കു​ന്ന​ത്. അ​തു​ത​ന്നെ​യാ​ണ് കാ​ല​ഹ​ര​ണ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ മാ​റ്റാ​ൻ വൈ​കു​ന്ന​തി​ന്‍റെ കാ​ര​ണം. അ​തു​കൊ​ണ്ടാ​ണ് കാ​ടു​വി​ട്ടു നാ​ട്ടി​ൽ പെ​റ്റു​പെ​രു​കു​ന്ന പ​ന്നി​ക​ളെ​യും കാ​ട്ടു​പ​ന്നി​ക​ളാ​യി​ത്ത​ന്നെ സം​ര​ക്ഷി​ച്ചു താ​ലോ​ലി​ക്കു​ന്ന​ത്. ഒ​രു ര​ക്ഷ​യു​മി​ല്ല. ജ​ന​ങ്ങ​ളു​ടെ പീ​ഡാ​നു​ഭ​വ​ങ്ങ​ൾ അ​വ​രു​ടേ​തു മാ​ത്ര​മാ​ണ്; അ​ധി​കാ​രി​ക​ളു​ടെ സു​ഖ​ങ്ങ​ൾ അ​വ​രു​ടേ​തു മാ​ത്ര​മാ​കു​ന്ന​തു​പോ​ലെ.