ഒ​രു രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ​യ​ത്ര​യും ബാ​ധി​ക്കു​ന്ന പെ​ട്രോ​ൾ ​വി​ലനി​ർ​ണ​യം മ​ൻ​മോ​ഹ​ൻ​സിം​ഗ് സ​ർ​ക്കാ​ർ എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്കു തീ​റെ​ഴു​തി. അ​തി​നെ എ​തി​ർ​ത്ത ബി​ജെ​പി, മോ​ദി ഭ​ര​ണ​ത്തി​ൽ ചെ​യ്ത​ത് ജ​ന​വ​ഞ്ച​ന.

ലോ​ക​ത്തെ​വി​ടെ ഇ​ന്ധ​ന​വി​ല കൂ​ടി​യാ​ലും ഇ​ന്ത്യ​യി​ൽ വി​ല പി​ടി​ച്ചു​നി​ർ​ത്തു​മെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി പ​റ​ഞ്ഞി​രി​ക്കു​ന്നു. ന​ന്നാ​യി; ലോ​ക​ത്താ​ക​മാ​നം ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞി​ട്ടും ഇ​വി​ടെ ന​യാ​പൈ​സ കു​റ​യ്ക്കാ​ത്ത സ​ർ​ക്കാ​ർ ലോ​ക​ക​ന്പോ​ള​ത്തി​ലെ വ​ർ​ധ​ന​യ്ക്ക​നു​സ​രി​ച്ച് ത​ത്കാ​ലം കൂ​ട്ടി​ല്ലെ​ന്നെ​ങ്കി​ലും പ​റ​ഞ്ഞ​ല്ലോ.

ഇ​ന്ധ​ന​വി​ല എ​ത്ര കൂ​ടി​യാ​ലും നി​ശ​ബ‌്ദ​മാ​യി സ​ഹി​ക്കാ​ൻ ത​ക്ക​വി​ധം ജ​ന​ത്തെ "മ​ര്യാ​ദ' പ​ഠി​പ്പി​ച്ച​വ​രു​ടെ ആ​ശ്വാ​സ​വാ​ക്കു​ക​ൾ! 2010 ജൂ​ണി​ൽ പെ​ട്രോ​ൾ വി​ല​നി​ർ​ണ​യം എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്ത്, ജ​ന​ക്ഷേ​മ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം കൈ​യൊ​ഴി​ഞ്ഞ​ത് മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​രാ​ണ്. അ​ന്ത​ർ​ദേ​ശീ​യ ക​ന്പോ​ള​ത്തി​ലെ ഉ​യ​ർ​ച്ച​താ​ഴ്ച​ക​ൾ​ക്ക​നു​സ​രി​ച്ച് ന​മ്മു​ടെ രാ​ജ്യ​ത്തും വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്നാ​ണു പ​റ​ഞ്ഞ​ത്.

അ​ന്നു പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന ബി​ജെ​പി ജ​ന​ങ്ങ​ളു​ടെ വേ​ദ​ന സ​ഹി​ക്കാ​നാ​വാ​തെ തെ​രു​വി​ലി​റ​ങ്ങി സ​മ​രം ന​ട​ത്തു​ക​യും അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് പ​റ​ഞ്ഞ​തൊ​ക്കെ വി​ഴു​ങ്ങി​ക്കൊ​ണ്ട് 2014 ഒ​ക‌്‌​ടോ​ബ​റി​ൽ ഡീ​സ​ലി​ന്‍റെ വി​ല​നി​ർ​ണ​യ​വും എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്കു കൊ​ടു​ത്തു. അ​ടു​ത്ത​താ​യി, ലോ​ക​ത്താ​ക​മാ​നം ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞാ​ലും ഇ​ന്ത്യ​യി​ൽ കു​റ​യ്ക്കു​ന്ന സ​ന്പ്ര​ദാ​യം നി​ർ​ത്തി.

പ​ക​രം, ലോ​ക​ക​ന്പോ​ള​ത്തി​ൽ വി​ല കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ച് ഇ​വി​ടെ നി​കു​തി കൂ​ട്ടി. അ​തും പോ​രാ​ഞ്ഞി​ട്ട്, ര​ണ്ടാം മോ​ദി സ​ർ​ക്കാ​ർ 2020 മേ​യ് മു​ത​ൽ പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ സ​ബ്സി​ഡി​യും നി​ർ​ത്തി. ആ​രും അ​റി​ഞ്ഞ​തു​പോ​ലു​മി​ല്ല. പ്ര​തി​പ​ക്ഷ​വും നോ​ക്കു​കു​ത്തി​യാ​യി. തെ​ര​ഞ്ഞെ​ടു​പ്പും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മൊ​ക്കെ ഇ​ട​യ്ക്കി​ടെ വ​രു​ന്പോ​ൾ രാ​ഷ്‌​ട്ര​നി​ർ​മാ​ണ​മൊ​ക്കെ ത​ത്കാ​ല​ത്തേ​ക്കു മാ​റ്റി​വ​ച്ച് ഇ​ന്ധ​ന​വി​ല പി​ടി​ച്ചു​നി​ർ​ത്തു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്നു.

പ​ക്ഷേ, ‘ഒ​രു രാ​ജ്യ​വും ഒ​രു തെ​ര​ഞ്ഞെ​ടു​പ്പും’ ന​ട​പ്പാ​യാ​ൽ അ​തി​ന്‍റെ​യാ​വ​ശ്യ​വു​മി​ല്ല. അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് സ​ർ​ക്കാ​രി​നു സ​മ്മ​ർ​ദ​മി​ല്ല. അ​തി​നെ സ​ർ​ക്കാ​ർ​ത​ന്നെ വി​ളി​ക്കു​ന്ന പേ​രാ​ണ്, സ്ഥി​ര​ത​യു​ള്ള സ​ർ​ക്കാ​ർ. ആ​ഗോ​ള എ​ണ്ണ​വി​ല​യി​ല്‍ ഇ​പ്പോ​ൾ ചെ​റി​യ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. പെ​ട്രോ​ളി​യം ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ "ഒ​പെ​ക്' ഉ​ത്പാ​ദ​നം കു​റ​ച്ച​ത് ത​ത്കാ​ലം പു​ന​രാ​രം​ഭി​ക്കി​ല്ലെ​ന്നു തീ​രു​മാ​നി​ച്ച​തോ​ടെ മൂ​ന്നു ശ​ത​മാ​ന​ത്തോ​ളം വി​ല​വ​ര്‍​ധ​ന​യു​ണ്ടാ​യി.

പ​ക്ഷേ, റ​ഷ്യ​യി​ൽ​നി​ന്നു​ൾ​പ്പെ​ടെ കു​റ​ഞ്ഞ​വി​ല​യ്ക്കു ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങു​ന്ന ഇ​ന്ത്യ​ക്ക് മ​റ്റു പ​ല രാ​ജ്യ​ങ്ങ​ളെ​യും അ​പേ​ക്ഷി​ച്ച് കാ​ര്യ​മാ​യ ന​ഷ‌്ടം ഉ​ണ്ടാ​കി​ല്ല. എ​ണ്ണ​ക്ക​ന്പ​നി​ക​ളു​ടെ ലാ​ഭ​ത്തി​ൽ ചെ​റി​യ കു​റ​വു​ണ്ടാ​യേ​ക്കാം. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​ഷ​ണി നി​ല​നി​ന്നി​ട്ടും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു​വ​രെ എ​ണ്ണ​വി​ല കു​ത്ത​നേ ഇ​ടി​യു​ക​യാ​യി​രു​ന്നു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​ന്ധ​ന ഇ​റ​ക്കു​മ​തി രാ​ജ്യ​മാ​യ ചൈ​ന, സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ഇ​റ​ക്കു​മ​തി കു​റ​ച്ച​താ​ണ് പ്ര​ധാ​ന കാ​ര​ണം.

ഇ​റാ​ൻ ഇ​സ്രാ​യേ​ലി​നെ​തി​രേ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് ബ്രെ​ന്‍റ് ക്രൂ​ഡ് ബാ​ര​ലി​ന് 81 ഡോ​ള​റോ​ളം എ​ത്തി​യെ​ങ്കി​ലും ഒ​ക്‌​ടോ​ബ​ർ 28ന് 71.12 ​ഡോ​ള​റി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യി​രു​ന്നു. ഇ​റാ​ൻ തി​രി​ച്ച​ടി​ക്കു​മെ​ന്ന സൂ​ച​ന ഉ​ണ്ടാ​യ​തോ​ടെ ഇ​പ്പോ​ൾ നേ​രി​യ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​താ​ണ്, വി​ല കൂ​ട്ടി​ല്ലെ​ന്നു കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞ​ത്; വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കു​ക​യു​മാ​ണ​ല്ലോ.


സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യി​ലാ​ണെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ പാ​ക്കി​സ്ഥാ​നി​ലും ശ്രീ​ല​ങ്ക​യി​ലും പോ​ലും ഇ​ന്ധ​ന​വി​ല ഇ​ന്ത്യ​യി​ലേ​ക്കാ​ൾ വ​ള​രെ കു​റ​വാ​ണ്. പാ​ക്കി​സ്ഥാ​നി​ൽ ഏ​ക​ദേ​ശം 75 ഇ​ന്ത്യ​ൻ രൂ​പ​യും ശ്രീ​ല​ങ്ക​യി​ൽ 90 രൂ​പ​യു​മാ​ണ്. അ​ടു​ത്തി​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച ഐ​സി​ആ​ർ​എ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ഉ​യ​ർ​ന്ന നി​കു​തി ഈ​ടാ​ക്കി​യ​തി​നു​ശേ​ഷ​വും ഇ​ന്ത്യ​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ൽ​നി​ന്ന് 15 രൂ​പ​യും ഡീ​സ​ലി​ൽ​നി​ന്ന് 12 രൂ​പ​യും ലാ​ഭ​മു​ണ്ട്.

അ​താ​യ​ത്, 45-50 രൂ​പ വി​ല വ​രു​ന്ന പെ​ട്രോ​ളാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് 105 രൂ​പ​യ്ക്ക് വി​ൽ​ക്കു​ന്ന​ത്. രാ​ജ്യ​ത്തു ജീ​വ​ന​ക്കാ​ർ​ക്ക് ഏ​റ്റ​വു​മ​ധി​കം ശ​ന്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ന്ന​ത് എ​ണ്ണ​ക്ക​ന്പ​നി​ക​ളാ​ണ്. ജീ​വ​ന​ക്കാ​രു​ടെ ഉ​ല്ലാ​സ​ത്തി​നാ​യി പോ​ലും എ​ണ്ണ​ക്ക​ന്പ​നി​ക​ൾ കോ​ടി​ക​ളാ​ണ് പൊ​ടി​ക്കു​ന്ന​ത​ത്രേ. ലാ​ഭ​നി​ര​ക്ക് കു​റ​ച്ചു കാ​ണി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. എ​ന്നി​ട്ടും ക​ന്പ​നി​ക​ളു​ടെ ലാ​ഭം കു​തി​ച്ചു​യ​രു​ക​യാ​ണ്.

കൗ​തു​ക​ങ്ങ​ൾ തീ​രു​ന്നി​ല്ല. യു​ദ്ധ ഉ​പ​രോ​ധം മ​റി​ക​ട​ക്കാ​ൻ റ​ഷ്യ വി​ല കു​റ​ച്ചു​വി​ൽ​ക്കു​ന്ന ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങി ശു​ദ്ധീ​ക​രി​ച്ച് യൂ​റോ​പ്പി​ൽ മ​റി​ച്ചു​വി​റ്റ് റി​ല​യ​ൻ​സ്, ന​യാ​ര, ഐ​ഒ​സി, ബി​പി​സി, എ​ച്ച്പി എ​ന്നീ ക​ന്പ​നി​ക​ൾ നേ​ടി​യ ലാ​ഭം ഒ​രു ല​ക്ഷം കോ​ടി ക​വി​ഞ്ഞെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. 2023-24 സാ​ന്പ​ത്തി​ക വ​ർ​ഷം മാ​ത്രം 45,612 കോ​ടി ല​ഭി​ച്ചെ​ന്ന് ഡ​യ​റ​ക‌്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് കൊ​മേ​ഴ്സ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സി​ന്‍റെ (ഡി​ജി​സി​ഐ​എ​സ്) ക​ണ​ക്കു​ക​ളു​ണ്ട്.

സൗ​ദി അ​റേ​ബ്യ​യെ പി​ന്ത​ള്ളി ഏ​റ്റ​വും വ​ലി​യ എ​ണ്ണ ക​യ​റ്റു​മ​തി രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി. ആ​ർ​ക്കാ​ണ് ഗു​ണം? ആ​രു​ടേ​താ​ണ് ഇ​ന്ത്യ‍? എ​ങ്ങ​നെ​യാ​ണ് രാ​ജ്യം ലോ​ക സാ​ന്പ​ത്തി​ക​ശ​ക്തി​യാ​കു​ന്പോ​ൾ ജ​ന​ങ്ങ​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗം ദ​രി​ദ്ര​രാ​യി തു​ട​രു​ന്ന​ത്? ഉ​ത്ത​ര​മി​ല്ലാ​ത്ത ചോ​ദ്യ​ങ്ങ​ളാ​യ​തു​കൊ​ണ്ട​ല്ല, ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത ജ​നാ​ധി​പ​ത്യ​മാ​യ​തു​കൊ​ണ്ടാ​ണ് ഇ​തി​നൊ​ന്നും മ​റു​പ​ടി​യി​ല്ലാ​ത്ത​ത്.

എ​ണ്ണ​ക്ക​ന്പ​നി​ക​ളി​ൽ​നി​ന്ന് വി​ല​നി​ർ​ണ​യാ​വ​കാ​ശം പി​ൻ​വ​ലി​ച്ച് അ​തി​ന്‍റെ വ​ര​വു ചെ​ല​വു​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്ക​ണം. പ്രാ​ദേ​ശി​ക വി​ത​ര​ണ​വും അ​ന്ത​ർ​ദേ​ശീ​യ ക​ച്ച​വ​ട​വും ന​ട​ത്തി കോ​ടി​ക​ൾ കൊ​യ്യു​ന്ന സ്വ​കാ​ര്യ എ​ണ്ണ​ക്ക​ന്പ​നി​ക​ളു​ടെ ഇ​ട​നി​ല​ക്കാ​രാ​കാ​ന​ല്ല ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നു സ​ർ​ക്കാ​ർ തി​രി​ച്ച​റി​യ​ണം.

എ​ണ്ണ​നി​കു​തി തോ​ന്നി​യ​പ​ടി വ​ർ​ധി​പ്പി​ച്ചി​ട്ടും ക​ടം വാ​ങ്ങി കൂ​ട്ടി​യി​ട്ടും സാ​ന്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടാ​ത്ത കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​തി​പ​ക്ഷ​ത്തെ​യും രാ​ഷ്‌​ട്രീ​യ​ക്കാ​ര​ല്ലാ​ത്ത സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​രെ​യും വി​ളി​ച്ചു​കൂ​ട്ടി പ​രി​ഹാ​രം തേ​ട​ണം. അ​ധി​കാ​രി​ക​ളു​ടെ​യും കൂ​ട്ടു​കാ​രു​ടെ​യും നെ​ഞ്ച​ള​വ​ല്ല, പാ​വ​പ്പെ​ട്ട​വ​ന്‍റെ വ​യ​റ​ള​വാ​ക​ണം രാ​ജ്യ​ത്തി​ന്‍റെ ഐ​ശ്വ​ര്യം.