തൊ​​ഴി​​ലി​​ല്ലാ​​യ്മ, പി​​ൻ​​വാ​​തി​​ൽ നി​​യ​​മ​​നം, പ​​ട്ടി​​ണി, സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി, അ​​ക്ര​​മം, ക്ര​​മ​​സ​​മാ​​ധാ​​ന​​ഭം​​ഗം... എ​​ല്ലാ​​ത്തി​​നെ​​യും പെ​​റ്റു​​കൂ​​ട്ടി​​യ​​ത് ഭ​​ര​​ണ അ​​ഴി​​മ​​തി​​യാ​​ണ്. അ​​തു​​ത​​ന്നെ​​യാ​​ണ് പി​​എ​​സ്‌​​സി​​യെ പി​​ഴ​​പ്പി​​ച്ച​​തും.

സം​സ്ഥാ​ന സ​ർ​ക്കാ​ർ തൊ​ഴി​ൽ​ര​ഹി​ത​രാ​യ യു​വാ​ക്ക​ളോ​ടു ചെ​യ്യു​ന്ന​ത് റ​ബ​ർ​ബോ​ർ​ഡ് ക​ർ​ഷ​ക​രോ​ടു ചെ​യ്യു​ന്ന​തു​പോ​ലെ​യാ​ണ്. കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ(​പി​എ​സ്‌​സി)​നെ സ​ർ​ക്കാ​ർ നോ​ക്കു​കു​ത്തി​യാ​ക്കി. പി​എ​സ്‌​സി മു​ഖേ​ന​യു​ള്ള നി​യ​മ​ന​ങ്ങ​ൾ പേ​രി​നു മാ​ത്ര​മാ​കു​ക​യും റാ​ങ്ക് ലി​സ്റ്റു​ക​ൾ ഒ​ന്നി​നു​പി​റ​കെ മ​റ്റൊ​ന്നാ​യി കാ​ല​ഹ​ര​ണ​പ്പെ​ടു​ക​യും ചെ​യ്യു​ന്പോ​ൾ മ​റ്റു നി​യ​മ​ന​ങ്ങ​ൾ പ​തി​ന്മ​ട​ങ്ങാ​യി ന​ട​ത്തു​ന്നു.

സ്വാ​ഭാ​വി​ക​മാ​യും, രാ​ഷ്‌​ട്രീ​യ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളും അ​ഴി​മ​തി​യും ആ​രോ​പി​ക്ക​പ്പെ​ടും. ഇ​ല്ലെ​ന്നു തെ​ളി​യി​ക്കാ​ൻ നി​യ​മ​ന​ങ്ങ​ൾ സു​താ​ര്യ​മാ​ക്കു​ക​യേ നി​വൃ​ത്തി​യു​ള്ളൂ. കേ​ര​ള​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന​റി​യാ​ൻ കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​നി​ൽ കൊ​ടു​ത്ത ഒ​രു വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യെ​ക്കു​റി​ച്ച് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (കി​ഫ) ഭാ​ര​വാ​ഹി സി​ജു​മോ​ൻ ഫ്രാ​ൻ​സി​സ് ദീ​പി​ക​യി​ൽ എ​ഴു​തി​യി​രു​ന്നു.

അ​ത​നു​സ​രി​ച്ച് ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ 2016-17 കാ​ല​ത്ത് 2,432 പേ​ർ​ക്ക് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നേ​രി​ട്ടു ജോ​ലി കൊ​ടു​ത്ത​പ്പോ​ൾ അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ 25,392 പേ​ർ​ക്കും സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത ക​മ്പ​നി​ക​ളി​ലും കോ​ർ​പ​റേ​ഷ​ൻ, ബോ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി 9,336 പേ​ർ​ക്കും ജോ​ലി​കൊ​ടു​ത്തു.

ആ ​വ​ർ​ഷം മാ​ത്രം ആ​കെ 657 റാ​ങ്ക് ലി​സ്റ്റു​ക​ൾ കാ​ല​ഹ​ര​ണ​പ്പെ​ട്ട​പ്പോ​ൾ അ​തി​ൽ 11 റാ​ങ്ക് ലി​സ്റ്റു​ക​ളി​ൽ​നി​ന്ന് ഒ​രാ​ൾ​ക്കു​പോ​ലും നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നി​ല്ല. പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ലും ഏ​താ​ണ്ട് സ​മാ​ന​മാ​യ നി​യ​മ​ന ശൈ​ലി​യാ​ണ് അ​നു​വ​ർ​ത്തി​ച്ച​ത്. 2021-22ൽ 814 ​റാ​ങ്ക് ലി​സ്റ്റു​ക​ൾ കാ​ല​ഹ​ര​ണ​പ്പെ​ട്ട​പ്പോ​ൾ 2022-23ൽ 453 ​റാ​ങ്ക് ലി​സ്റ്റു​ക​ൾ കാ​ല​ഹ​ര​ണ​പ്പെ​ട്ടു. ഒ​രാ​ളെ​പ്പോ​ലും നി​യ​മി​ക്കാ​തെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ എ​ണ്ണം 25.

ഇ​ക്കാ​ല​യ​ള​വി​ൽ 1,354 പേ​ർ​ക്ക് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നേ​രി​ട്ട് ജോ​ലി കൊ​ടു​ത്ത​പ്പോ​ൾ അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ 17,437 പേ​ർ​ക്കും സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത ക​മ്പ​നി​ക​ളി​ലും കോ​ർ​പ​റേ​ഷ​ൻ, ബോ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി 4,491 പേ​ർ​ക്കും ജോ​ലി കൊ​ടു​ത്തു. അ​താ​യ​ത്, ഉ​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സു​താ​ര്യ​മാ​യ​ല്ല നി​ക​ത്തു​ന്ന​ത്. മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​യം ചേ​ർ​ത്തെ​ന്നും പാ​ർ​ട്ടി​ക്കാ​രെ തി​രു​കി​ക്ക​യ​റ്റി​യെ​ന്നു​മു​ള്ള ആ​രോ​പ​ണം സ്വാ​ഭാ​വി​ക​മാ​ണ്.


നി​സാ​ര​മാ​യ ചി​ല നി​യ​മ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി എ​ന്തി​നാ​ണ് പി​എ​സ്‌​സി​യെ നി​ല​നി​ർ​ത്തു​ന്ന​ത്? സം​സ്ഥാ​ന-​ജി​ല്ല-​മേ​ഖ​ല ഓ​ഫീ​സു​ക​ളു​ടെ ന​ട​ത്തി​പ്പു ചെ​ല​വ്, ചെ​യ​ർ​മാ​നും ഇ​രു​പ​തോ​ളം ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കും വേ​ണ്ടി​വ​രു​ന്ന സാ​ന്പ​ത്തി​ക ചെ​ല​വ്, ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ശ​ന്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും... ഖ​ജ​നാ​വി​ലെ ചോ​ർ​ച്ച എ​ത്ര ഭീ​മ​മാ​ണ്. ഒ​രു ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ പി​എ​സ്‌​സി പി​രി​ച്ചു​വി​ട​ണ​മെ​ന്ന​ല്ല, അ​ത് ഈ ​സം​സ്ഥാ​ന​ത്തി​ന് നി​ല​വി​ൽ ചെ​യ്യു​ന്ന സേ​വ​നം എ​ന്താ​ണെ​ന്ന് അ​റി​യ​ണം.

സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ​യും കോ​ർ​പ​റേ​ഷ​നു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ത​ല​പ്പ​ത്ത് ഐ​എ​എ​സ്, ഐ​പി​എ​സ് സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച എ​ത്ര പേ​ർ​ക്ക് സ​ർ​ക്കാ​ർ പു​ന​ർ​നി​യ​മ​നം ന​ൽ​കി നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​രു​ടെ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും എ​ത്ര​യാ​ണെ​ന്നും വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ രാ​ജു വാ​ഴ​ക്കാ​ല കൊ​ടു​ത്ത അ​പേ​ക്ഷ​യു​ടെ മ​റു​പ​ടി​യും അ​ന്പ​ര​പ്പി​ക്കു​ന്ന​താ​ണ്. സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ യാ​തൊ​രു ല​ക്ഷ​ണ​വും അ​തി​ലി​ല്ല.

വി​ര​മി​ച്ച ഈ ​ഐ​എ​എ​സ്/​ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കൊ​ടു​ക്കു​ന്ന ല​ക്ഷ​ങ്ങ​ളു​ടെ മാ​സ​ശ​ന്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ഖ​ജ​നാ​വി​നെ വെ​ളു​പ്പി​ക്കു​ക​യ​ല്ല, കു​ളി​പ്പി​ച്ചു കി​ട​ത്തു​ക​യാ​ണ്. അ​ഖി​ലേ​ന്ത്യ സ​ർ​വീ​സി​ൽ​നി​ന്നു​ള്ള​വ​രെ മാ​ത്ര​മേ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​മി​ക്കാ​വൂ എ​ന്നു നി​യ​മ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ തീ​രു​മാ​ന​ങ്ങ​ളാ​കു​ക​യാ​ണ്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടാ​തെ പി​എ​സ്‌​സി​ക്കു പ​ങ്കി​ല്ലാ​ത്ത ആ​യി​ര​ക്ക​ണ​ക്കി​നു നി​യ​മ​ന​ങ്ങ​ൾ വേ​റെ. രാ​ഷ്‌​ട്ര​നി​ർ​മാ​ണ​ത്തെ അ​പാ​യ​പ്പെ​ടു​ത്തു​ന്ന പാ​ർ​ട്ടി വ​ള​ർ​ത്ത​ൽ!

രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്കി​ല്‍ കേ​ര​ളം ഒ​ന്നാ​മ​താ​ണെ​ന്ന് കേ​ന്ദ്ര സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ആ​ന്‍​ഡ് പ്രോ​ഗ്രാം ഇം​പ്ലി​മെ​ന്‍റേ​ഷ​ന്‍ മ​ന്ത്രാ​ല​യം ഇ​ക്ക​ഴി​ഞ്ഞ മേ​യി​ൽ പു​റ​ത്തു​വി​ട്ട പീ​രി​യോ​ഡി​ക് ലേ​ബ​ര്‍ ഫോ​ഴ്‌​സ് സ​ര്‍​വേ റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്ന​ത്. അ​ത​നു​സ​രി​ച്ച് 2024 ജ​നു​വ​രി-​മാ​ര്‍​ച്ച് കാ​ല​യ​ള​വി​ല്‍ കേ​ര​ള​ത്തി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 31.8 ശ​ത​മാ​ന​മാ​യി​രു​ന്നു. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 17 ശ​ത​മാ​ന​മാ​യി​രു​ന്നു.

അ​തി​ന​ർ​ഥം കേ​ര​ളം കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ്. മാ​ത്ര​മ​ല്ല, ഉ​ള്ള തൊ​ഴി​ലി​ന്‍റെ വി​ത​ര​ണം സു​താ​ര്യ​മാ​കു​ക​യും വേ​ണം. തൊ​ഴി​ലി​ല്ലാ​യ്മ, പി​ൻ​വാ​തി​ൽ നി​യ​മ​നം, പ​ട്ടി​ണി, സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി, അ​ക്ര​മം, ക്ര​മ​സ​മാ​ധാ​ന​ഭം​ഗം... എ​ല്ലാ​ത്തി​നെ​യും പെ​റ്റു​കൂ​ട്ടി​യ​ത് ഭ​ര​ണ അ​ഴി​മ​തി​യാ​ണ്. അ​തു​ത​ന്നെ​യാ​ണ് പി​എ​സ്‌​സി​യെ പി​ഴ​പ്പി​ച്ച​തും.