വേ​ട്ട​ക്കാ​ര​ന്‍റെ വ​ക്ര​ബു​ദ്ധി​കൊ​ണ്ട​ല്ല, ഇ​ര​യു​ടെ മു​റി​വേ​റ്റ മ​ന​സു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ ചി​ന്തി​ക്കേ​ണ്ട​ത്.

സി​പി​എം സെ​ക്ര​ട്ട​റി​യും വ​ഖ​ഫ് മ​ന്ത്രി​യും പ​റ​ഞ്ഞ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​മ​ല്ല മു​ന​ന്പ​ത്തു ന​ട​ക്കു​ന്ന​ത്; ഇ​ട​തു-​വ​ല​തു പാ​ർ​ട്ടി​ക​ളു​ടെ മ​ത​പ്രീ​ണ​ന മു​ഖം​മൂ​ടി കീ​റാ​നു​ള്ള മ​തേ​ത​ര ധ്രു​വീ​ക​ര​ണ​മാ​ണ്. അ​തു മു​ന​ന്പ​ത്തു മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ലാ​ക​മാ​നം ന​ട​ക്കു​ന്നു​ണ്ട്.

മു​ന​ന്പ​ത്തെ വ​ഖ​ഫ് ഇ​ര​ക​ളെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യും വേ​ട്ട​ക്കാ​രാ​യ വ​ഖ​ഫ് ബോ​ർ​ഡി​നെ സം​ര​ക്ഷി​ക്കു​ക​യും പ​രി​ഹാ​രം നീ​ട്ടി​ക്കൊ​ണ്ടു​പോ​യി രാ​ഷ്‌​ട്രീ​യം ക​ളി​ക്കു​ക​യും ചെ​യ്യു​ന്ന, സി​പി​എ​മ്മി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും മ​ത​പ്രീ​ണ​ന രാ​ഷ്‌​ട്രീ​യം തു​റ​ന്നു​കാ​ട്ടേ​ണ്ട​ത് കേ​ര​ള​ത്തി​ന്‍റെ മ​തേ​ത​ര ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

അ​തി​ന്‍റെ തു​ട​ക്ക​മാ​ണ് മു​ന​ന്പ​ത്തു കു​റി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നെ ക​രി​വാ​രി​ത്തേ​ക്കാ​ൻ വ​ർ​ഗീ​യ​ത ആ​രോ​പി​ക്കു​ന്ന​താ​ണ് സൗ​ക​ര്യ​മെ​ന്നു ക​രു​തി​യാ​ൽ തെ​റ്റി. ക​ത്തോ​ലി​ക്കാ സ​ഭ ഒ​രു വ​ർ​ഗീ​യ​ത​യ്ക്കും കു​ട​പി​ടി​ക്കി​ല്ല; നി​ങ്ങ​ളു​ടെ ഖി​ലാ​ഫ​ത്ത് നി​ർ​മാ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യു​മി​ല്ല.

‘വ​ഖ​ഫ് കൊ​യ്ത്തി​നു മു​ന​ന്പ​ത്തു കൂ​ലി’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ക​ഴി​ഞ്ഞ അ​ഞ്ചി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച മു​ഖ​പ്ര​സം​ഗ​ത്തി​ൽ, വി​ഴി​ഞ്ഞ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ സ​മ​രം രാ​ജ്യ​വി​രു​ദ്ധ​മാ​ണെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്‌​മാ​ന്‍റെ നാ​വ് ക​ട​മെ​ടു​ത്ത​വ​ർ മു​ന​ന്പ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വ​ർ​ഗീ​യ​വാ​ദി​ക​ളാ​ക്കി ചി​ത്രീ​ക​രി​ച്ചാ​ലും അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ലെ​ന്നു പ​റ​ഞ്ഞി​രു​ന്നു.

പ​ക്ഷേ, ആ​രും ക​ട​മെ​ടു​ക്കാ​ഞ്ഞ​തി​നാ​ൽ അ​ദ്ദേ​ഹം​ത​ന്നെ നാ​വു​യ​ർ​ത്തി: “മു​ന​മ്പം സ​മ​ര​ത്തി​ൽ ക്രൈ​സ്ത​വ സ​ഭ വ​ർ​ഗീ​യ​ത ക​ല​ർ​ത്തു​ക​യാ​ണ്”. അ​ല്ല മ​ന്ത്രീ, നി​ങ്ങ​ൾ ക​ല​ർ​ത്തു​മെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്ന ആ ​വ​ർ​ഗീ​യ​വി​ഷം കേ​ര​ളം കു​ടി​ക്കി​ല്ല. 1995ൽ ​പ​രി​ഷ്ക​രി​ച്ച വ​ഖ​ഫ് നി​യ​മ​ത്തി​ലൂ​ടെ ദ​രി​ദ്ര​ന്‍റെ​യും വി​ധ​വ​യു​ടെ​യും രാ​ജ്യ​ത്തി​ന്‍റെ​യും ഭൂ​മി ക​വ​രാ​നു​ള്ള വ​ള​ഞ്ഞ വ​ഴി​യാ​ണ് യ​ഥാ​ർ​ഥ വ​ർ​ഗീ​യ​ത​യെ​ന്ന് രാ​ജ്യം​ത​ന്നെ തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു.

ആ ​കി​രാ​ത നി​യ​മ​ത്തെ​യും വ​ഖ​ഫ് ബോ​ർ​ഡി​നെ​യും വെ​ള്ള​പൂ​ശാ​നു​ള്ള നി​ങ്ങ​ളു​ടെ ശ്ര​മ​ത്തെ, പൗ​ര​ന്മാ​രെ മ​ത തു​രു​ത്തു​ക​ളാ​യി കാ​ണു​ന്ന സ​ർ​ക്കാ​ർ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്. അ​തു മ​തേ​ത​ര കേ​ര​ള​ത്തി​നു വി​ഷ​യ​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് മു​ന​ന്പ​ത്തേ​ക്ക് ആ​ളെ​ത്തു​ന്ന​ത്. മു​ന​മ്പ​ത്ത് ബി​ജെ​പി വ​ര്‍​ഗീ​യ​ധ്രു​വീ​ക​ര​ണ​ത്തി​നു ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ച​ത്.

വ​ർ​ഗീ​യ​ല​ക്ഷ്യ​ത്തോ​ടെ അ​വി​ടെ ആ​രെ​ങ്കി​ലും എ​ത്തു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യും പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യേ​ണ്ട ചു​മ​ത​ല ‘താ​ലി​ബാ​ൻ​നീ​തി’​ക്കെ​തി​രേ പൊ​രു​തു​ന്ന വീ​ടും കു​ടി​യും ന​ഷ‌്ട​പ്പെ​ട്ട മു​ന​ന്പം​കാ​രു​ടേ​ത​ല്ല, വോ​ട്ടി​നു​വേ​ണ്ടി മു​ന​ന്പം പ്ര​ശ്നം പ​രി​ഹ​രി​ക്കാ​തെ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സ​ർ​ക്കാ​രി​ന്‍റേ​താ​ണ്.

ര​ണ്ട​ര വ​ർ​ഷം നി​ങ്ങ​ൾ എ​വി​ടെ​യാ​യി​രു​ന്നു? മു​ന​ന്പ​ത്തെ ജ​ന​ങ്ങ​ൾ നി​യ​മ​പ്ര​കാ​രം വാ​ങ്ങി ക​ര​മ​ട​യ്ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ അ​വ​കാ​ശം ത​ങ്ങ​ൾ​ക്കാ​ണെ​ന്നു കാ​ണി​ച്ച് വ​ഖ​ഫ് ബോ​ർ​ഡ് 2022 ജ​നു​വ​രി 13ന് ​റ​വ​ന്യു​വ​കു​പ്പി​നു നോ​ട്ടീ​സ് കൊ​ടു​ത്ത​ത് അ​റി​ഞ്ഞി​ല്ലാ​യി​രു​ന്നോ? പി​ന്നീ​ടും വ​ഖ​ഫ് ബോ​ർ​ഡും അ​വ​രു​ടെ ബി​നാ​മി​ക​ളാ​യ വ​ഖ​ഫ് സം​ര​ക്ഷ​ണ​വേ​ദി​യും 600ലേ​റെ കു​ടും​ബ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​ത്തി​യ നാ​ട​ക​ങ്ങ​ളും നി​ങ്ങ​ളു​ടെ ക​ൺ​മു​ന്നി​ലാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സ് കൊ​ണ്ടു​വ​രി​ക​യും പ​രി​ഷ്ക​രി​ക്കു​ക​യും ചെ​യ്ത വ​ഖ​ഫ് നി​യ​മം​കൊ​ണ്ട് ജ​നാ​ധി​പ​ത്യ​ത്തി​നു​മേ​ൽ ന​ട​ത്ത​പ്പെ​ട്ട ആ ​ഖി​ലാ​ഫ​ത്ത് അ​ധി​നി​വേ​ശം ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച​ത​ല്ല, ഗ​തി​കെ​ട്ട ഇ​ര​ക​ളു​ടെ അ​തി​ജീ​വ​ന​സ​മ​ര​മാ​ണ​ത്രേ വ​ർ​ഗീ​യ​ത! പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വീ​ടി​നു കൃ​ത്യ​മാ​യി ക​ര​മ​ട​യ്ക്കു​ന്നു​ണ്ടാ​കു​മ​ല്ലോ, നാ​ളെ അ​തു വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ ര​ജി​സ്റ്റ​റി​ൽ ചേ​ർ​ക്കു​ക​യും റ​വ​ന്യു അ​വ​കാ​ശ​ങ്ങ​ൾ റ​ദ്ദു ചെ​യ്യു​ക​യും ചെ​യ്തി​ട്ട്, പെ​ട്ടെ​ന്നൊ​ന്നും കു​ടി​യൊ​ഴി​പ്പി​ക്കി​ല്ല, പേ​ടി​ക്കാ​നി​ല്ലെ​ന്നു പ​റ​ഞ്ഞാ​ൽ നി​ങ്ങ​ൾ​ക്കു തോ​ന്നു​ന്ന​തെ​ന്തോ അ​തു​മാ​ത്ര​മേ മു​ന​ന്പ​ത്തെ ജ​ന​ങ്ങ​ൾ​ക്കും തോ​ന്നി​യി​ട്ടു​ള്ളൂ.


കു​ടി​യൊ​ഴി​പ്പി​ക്ക​ല​ല്ല, വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ കൈ​യേ​റ്റ​മാ​ണ് വി​ഷ​യം. ജ​നാ​ധി​പ​ത്യ​ത്തി​നു​മേ​ൽ ഖി​ലാ​ഫ​ത്തി​ന്‍റെ നു​ഴ​ഞ്ഞു​ക​യ​റ്റം. വേ​ട്ട​ക്കാ​ര​ന്‍റെ വ​ക്ര​ബു​ദ്ധി​കൊ​ണ്ട​ല്ല, ഇ​ര​യു​ടെ മു​റി​വേ​റ്റ മ​ന​സു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ ചി​ന്തി​ക്കേ​ണ്ട​ത്. മു​ന​മ്പ​ത്തു​നി​ന്ന് ആ​രെ​യും പെ​ട്ടെ​ന്ന് കു​ടി​യൊ​ഴി​പ്പി​ക്കി​ല്ലെ​ന്നും വി​ഷ​യ​ത്തി​ല്‍ കോ​ട​തി തീ​രു​മാ​നി​ക്ക​ട്ടെ എ​ന്നു​മാ​ണ് വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എം.​കെ. സ​ക്കീ​ര്‍ പ​റ​ഞ്ഞ​ത്. അ​തെ, 95ലെ ​വ​ഖ​ഫ് നി​യ​മ​ത്തി​ന്‍റെ 40-ാം വ​കു​പ്പി​ലൂ​ടെ ത​ങ്ങ​ൾ​ക്കു ല​ഭി​ച്ച കൈ​യേ​റ്റ അ​വ​കാ​ശം കോ​ട​തി​യി​ൽ തു​ണ​യാ​യേ​ക്കാ​മെ​ന്ന് അ​റി​യാ​വു​ന്ന​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​ത്തോ​ടു​ള്ള ബ​ഹു​മാ​നം.

അ​ത​റി​യാ​വു​ന്ന​തു​കൊ​ണ്ടാ​ണ് മു​ന​ന്പം പ്ര​ശ്ന​വു​മാ‍​യി വ​ഖ​ഫ് നി​യ​മ​ത്തി​നു ബ​ന്ധ​മി​ല്ലെ​ന്നും നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​രു​തെ​ന്നും മ​ത​മൗ​ലി​ക​വാ​ദി​ക​ളും പ്രീ​ണ​ന​രാ​ഷ്‌​ട്രീ​യ​ക്കാ​രും നി​ല​വി​ളി​ക്കു​ന്ന​ത്. അ​ത​റി​യാ​വു​ന്ന​തു​കൊ​ണ്ടു​ത​ന്നെ​യാ​ണു സാ​റേ, ആ ​നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് മ​തേ​ത​ര വി​ശ്വാ​സി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി പ​റ​യു​ന്ന​ത്. ഒ​രു മ​തേ​ത​ര രാ​ജ്യ​ത്തും വ​ച്ചു​പൊ​റു​പ്പി​ക്കാ​നാ​വാ​ത്ത ആ ​നി​യ​മം വൈ​കി​യ വേ​ള​യി​ലെ​ങ്കി​ലും തി​രു​ത്ത​പ്പെ​ട​ണം.

ഹ​മാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​സ്‌​ലാ​മി​ക ഭീ​ക​ര​പ്ര​സ്ഥാ​ന​ങ്ങ​ളെ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളാ​ക്കി​യ​തും കേ​ര​ള​ത്തി​ലെ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളെ ആ​വ​ശ്യാ​നു​സൃ​തം ഉ​പ​യോ​ഗി​ച്ചി​ട്ട് ആ​വ​ശ്യം​ക​ഴി​ഞ്ഞ് ത​ള്ളി​പ്പ​റ​ഞ്ഞ​തും വ​ട​ക​ര ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ഫി​ർ പ​രാ​മ​ർ​ശം ന​ട​ത്തി വ​ർ​ഗീ​യ​ധ്രു​വീ​ക​ര​ണ​ത്തി​നു ശ്ര​മി​ച്ച​തു​മൊ​ക്കെ ആ​രാ​ണെ​ങ്കി​ലും അ​വ​രി​ൽ​നി​ന്നു വ​ർ​ഗീ​യ​വി​രു​ദ്ധ​ത​യും മ​തേ​ത​ര​ത്വ​വു​മൊ​ന്നും പ​ഠി​ക്കേ​ണ്ട ഗ​തി​കേ​ട് ക്രൈ​സ്ത​വ​ർ​ക്കെ​ന്ന​ല്ല ഒ​രു മ​ല​യാ​ളി​ക്കു​മി​ല്ല. ഖ​ലീ​ഫാ ഭ​ര​ണ​മ​ല്ല, രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​ഭ​ര​ണം ത​ന്നെ​യാ​ണ് വേ​ണ്ട​തെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി മു​ന​ന്പ​ത്തും അ​തു​റ​പ്പാ​ക്ക​ണം.

കേ​ര​ളം മ​തേ​ത​ര​മാ​യി നി​ല​നി​ൽ​ക്ക​ണം. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര വ​ക​ഭേ​ദ​ങ്ങ​ളോ വ​ഖ​ഫ് ഭേ​ദ​ങ്ങ​ളോ അ​ല്ല, അ​വ​ർ​ക്കും മാ​ർ​ഗ​നി​ർ​ദേ​ശം കൊ​ടു​ത്ത ഈ ​രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യാ​ണ് ഇ​വി​ട​ത്തെ ഹി​ന്ദു​ക്ക​ളും മു​സ്‌​ലിം​ക​ളും ക്രി​സ്ത്യാ​നി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​രാ​യ ന​മ്മെ ചേ​ർ​ത്തു​നി​ർ​ത്തി​യ​ത്.

മ​ത​പ്രീ​ണ​ന​ത്തി​ന്‍റെ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും ഭേ​ദ​ഗ​തി​ക​ളും പാ​സാ​ക്കി വോ​ട്ടു​രാ​ഷ്‌​ട്രീ​യ​ക്കാ​ർ അ​തി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഫ​ല​മാ​ണ് മു​ന​ന്പ​ത്ത് ഉ​ൾ​പ്പെ​ടെ ക​ണ്ടു​തു​ട​ങ്ങി​യ​ത്. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ല്ല​തൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന​ല്ല, അ​തി​നൊ​പ്പം യ​ഥേ​ഷ‌്ടം വോ​ട്ടു നേ​ടാ​ന്‍ നി​ങ്ങ​ൾ മ​ത ബാ​ങ്കു​ക​ളു​ണ്ടാ​ക്കി.

അ​തി​ലേ​ക്ക് നി​ങ്ങ​ൾ ഏ​റ്റ​വു​മൊ​ടു​വി​ൽ ന​ട​ത്തി​യ നി​ക്ഷേ​പ​മാ​ണ് വ​ഖ​ഫ് ഭേ​ദ​ഗ​തി​ക്കെ​തി​രേ നി​യ​മ​സ​ഭ​യി​ൽ പാ​സാ​ക്കി​യ പ്ര​മേ​യം. അ​ത്ത​രം അ​ക്കൗ​ണ്ടു​ക​ൾ കാ​ലി​യാ​കാ​തെ ഈ ​രാ​ജ്യം മ​തേ​ത​ര​മാ​കി​ല്ല.