അ​നി​ൽ തോ​മ​സ്

38-ാമ​ത് ദേ​ശീ​യ ഗെ​യിം​സി​ൽ കേ​ര​ള​ത്തി​ന് ഇ​ന്ന​ലെ സു​വ​ർ​ണ ദി​ന​മാ​യി​രു​ന്നു. രാ​വി​ലെ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ സു​ഫ്ന ജാ​സ്മി​നും ഉ​ച്ച​ക​ഴി​ഞ്ഞ് നീ​ന്ത​ലി​ൽ ഹ​ർ​ഷി​ത ജ​യ​റാ​മും സ്വ​ർ​ണം നേ​ടി​യ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ മെ​ഡ​ൽ​പ​ട്ടി​ക​ളി​ൽ സു​വ​ർ​ണ​ദി​നം ര​ചി​ക്ക​പ്പെ​ട്ടു. ഈ ​ദേ​ശീ​യ ഗെ​യിം​സി​ലെ കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ സ്വ​ർ​ണ​മെ​ഡ​ൽ നേ​ട്ടം​കൂ​ടി​യാ​യി​രു​ന്നു സു​ഫ്ന ജാ​സ്മി​ന്േ‍​റ​ത്. ഹ​ർ​ഷി​ത​യു​ടെ മെ​ഡ​ൽ നേ​ട്ട​ത്തോ​ടെ അ​ക്വാ​ട്ടി​ക്സി​ൽ കേ​ര​ള​ത്തി​ന്‍റെ മെ​ഡ​ൽ മൂ​ന്നാ​യി.

ര​ണ്ട് സ്വ​ർ​ണ​വും ര​ണ്ട് വെ​ങ്ക​ല​വു​മ​ട​ക്കം നാ​ല് മെ​ഡ​ലു​മാ​യി മെഡൽ പ​ട്ടി​ക​യി​ൽ എ​ട്ടാ​മ​താ​ണ് കേ​ര​ളം. ഏ​ഴ് സ്വ​ർ​ണ​വും മൂ​ന്ന് വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വു​മ​ട​ക്കം 12 മെ​ഡ​ലു​മാ​യി ക​ർ​ണാ​ട​ക ഒ​ന്നാ​മ​തും ആ​റ് സ്വ​ർ​ണ​വും അ​ഞ്ച് വെ​ള്ളി​യു​മ​ട​ക്കം 11 മെ​ഡ​ലു​മാ​യി മ​ണി​പ്പുർ ര​ണ്ടാ​മ​തു​മാ​ണ്. 23 മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി​യെ​ങ്കി​ലും സ്വ​ർ​ണ​മെ​ഡ​ലുകളുടെ കു റവ് മ​ഹാ​രാ​ഷ്‌ട്ര​യെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ത​ള്ളി.

ഭാ​രോ​ദ്വ​ഹ​നം വ​നി​ത​ക​ളു​ടെ 45 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ് സു​ഫ്ന ജാ​സ്മി​ൻ സ്വ​ർ​ണം നേ​ടി​യ​ത്. സ്നാ​ച്ചി​ൽ 72 കി​ലോ​യും ക്ലീ​ൻ ആ​ൻ​ഡ് ജെ​ർ​ക്കി​ൽ 87 കി​ലോ​യും ഉ​യ​ർ​ത്തി​യാ​ണ് സു​ഫ്ന ഒ​ന്നാ​മ​തെ​ത്തി​യ​ത്. സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ​രി​ശീ​ല​ക ചി​ത്ര ച​ന്ദ്ര​മോ​ഹ​നാ​ണ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ സു​ഫ്ന​യു​ടെ പ​രി​ശീ​ല​ക. ക​ഴി​ഞ്ഞ സീ​നി​യ​ർ നാ​ഷ​ണ​ൽ​സി​ൽ സ്നാ​ച്ചി​ൽ 76 കി​ലോ​യും ക്ലീ​ൻ ആ​ൻ​ഡ് ജെ​ർ​ക്കി​ൽ 94 കി​ലോ​യും ഉ​യ​ർ​ത്തി സു​ഫ്ന റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ചി​രു​ന്നു.

നീന്തൽ സ്വർണം

നീ​ന്ത​ലി​ൽ കേ​ര​ള​ത്തി​ന്‍റെ ഉ​റ​ച്ച മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു ഹ​ർ​ഷി​ത. 200 മീ​റ്റ​ർ ബ്രെസ്റ്റ് സ്ട്രോ​ക്കി​ൽ 2:42.38 സെ​ക്ക​ൻ​ഡി​ൽ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദേ​ശീ​യ ഗെ​യിം​സി​ൽ കേ​ര​ള​ത്തി​നു വേ​ണ്ടി മ​ത്സ​രി​ച്ച ഹ​ർ​ഷി​ത ഇ​തേ ഇ​ന​ത്തി​ൽ റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ ഹ​ർ​ഷി​ത ബം​ഗ​ളൂ​രു​വി​ലാ​ണ് സ്ഥി​ര​താ​മ​സം. സൗ​ത്ത് വെ​സ്റ്റ് റെ​യി​ൽ​വേ​യി​ലാ​ണ് ജോ​ലി. ക​ണ്ണൂ​ർ സ്വ​ദേ​ശി ജ​യ​രാ​ജ് ആ​ണ് പ​രി​ശീ​ല​ക​ൻ.

വ​നി​ത​ക​ളു​ടെ ബാ​സ്ക​റ്റ്ബോ​ളി​ൽ കേ​ര​ളം സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​നെ തോ​ൽ​പ്പി​ച്ചിരു​ന്നു. ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബി​നെ നേ​രി​ടും. 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ളി​ൽ ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ വി​ധ​ർ​ഷ കെ. ​വി​നോ​ദ് ആ​റാം സ്ഥാ​ന​ത്താ​യി ഫി​നി​ഷ് ചെ​യ്തു.

പു​രു​ഷ വാ​ട്ട​ർ​പോ​ളോ​യി​ൽ എ​തി​രി​ല്ലാ​ത്ത 20 ഗോ​ളി​നും പു​രു​ഷ ഫു​ട്ബോ​ളി​ൽ എ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നും കേ​ര​ളം മ​ണി​പ്പുരി​നെ തോ​ൽ​പ്പി​ച്ചു. പു​രു​ഷ​ൻ​മാ​രു​ടെ ഡ്യൂ​റ​ത്ത​ലോ​ണി​ൽ കേ​ര​ള​ത്തി​ന്‍റെ മു​ഹ​മ്മ​ദ് റോ​ഷ​ന് മെ​ഡ​ൽ ന​ഷ്ട​മാ​യി. നാ​ലാം സ്ഥാ​ന​ത്താ​യി ആ​ണ് റോ​ഷ​ൻ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ആ​ണ് ട്ര​യാ​ത്ത​ലോ​ണി​ൽ കേ​ര​ളാ താ​രം നാ​ലാ​മ​താ​യി ഫി​നി​ഷ് ചെ​യ്യു​ന്ന​ത്.

ആ​ശു​പ​ത്രിക്കി​ട​ക്ക​യി​ൽനി​ന്ന് ര​ക്ഷ​ക​യാ​യി ഐ​ശ്വ​ര്യ

ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യി​ലും പാ​റ​പോ​ലെ ഉ​റ​ച്ച് നി​ന്നു ഗോ​ൾ​വ​ല​ കാ​ത്ത എ​സ്.​ ഐ​ശ്വ​ര്യ​യു​ടെ ക​രു​ത്തി​ൽ കേ​ര​ളം ഫൈ​ന​ലി​ൽ. ഇ​ന്ന​ലെ ന​ട​ന്ന ബീ​ച്ച് ഹാ​ൻ​ഡ് ബോ​ളി​ൽ ആ​സാ​മി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 5-3 നാ​ണ് കേ​ര​ള​ത്തി​ന്‍റെ പെ​ണ്‍​പ​ട ത​റ​പ​റ്റി​ച്ച​ത്. മ​ത്സ​ര​ത്തി​ന് ശേ​ഷം ശാ​രീ​രി​കാ​വ​ശ​ത കൂ​ടി​യ​തോ​ടെ ഐ​ശ്വ​ര്യ​യെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലാ​ക്കി. ഇ​ന്ന് ഹ​രി​യാ​ന​യ്ക്കെ​തി​രേ ഫൈ​ന​ലി​ൽ ഐ​ശ്വ​ര്യ​യു​ടെ അ​ഭാ​വം തി​രി​ച്ച​ടി​യാ​കു​മെ​ന്ന ആ​ശ​ങ്ക ടീം ​മാ​നേ​ജ്മെ​ന്‍റി​നു​ണ്ട്.

ഉ​ത്ത​രാ​ഖ​ണ്ഡ​ലി​ലെ അ​സ​ഹ​നീ​യ​മാ​യ ത​ണു​പ്പാ​ണ് ഐ​ശ്വ​ര്യ​യെ രോ​ഗാ​തു​ര​യാ​ക്കി​യ​ത്. ശ്വാ​സ​കോ​ശ​ത്തി​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഐ​ശ്വ​ര്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ നി​ന്നാ​ണ് ശി​വ്പു​രി​യി​ലെ സാ​ൻ​ഡ് ബീ​ച്ചി​ൽ ഇ​ന്ന​ലെ മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്. ശാ​രീ​രി​കാ​വ​ശ​ത​യി​ലും മി​ക​വാ​ർ​ന്ന പ്ര​ക​ട​നം ടീ​മി​ന്‍റെ വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യി.

മ​ത്സ​ര​ത്തി​ൽ ആ​ദ്യ​പ​കു​തി കേ​ര​ളം നേ​ടി​യ​പ്പോ​ൾ ര​ണ്ടാം​പ​കു​തി കൈ​വി​ട്ടു​പോ​യി. തു​ട​ർ​ന്ന് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ ഐ​ശ്വ​ര്യ മി​ക​ച്ച സേ​വു​ക​ൾ ന​ട​ത്തി കേ​ര​ള​ത്തെ വി​ജ​യി​പ്പി​ച്ചു. ഇ​ന്ന് ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഐ​ശ്വ​ര്യ്ക്ക് പ​ക​രം ആ​ൻ​സി​മോ​ൾ വി​ൻ​സ​ന്‍റ് ഗോ​ൾ​കീ​പ്പ​റാ​കും. ഫൈ​ന​ലി​ൽ ക​ട​ന്ന​തോ​ടെ കേ​ര​ളം മെ​ഡ​ൽ ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്.


ത​ക്ക മ​റു​പ​ടി, കാ​ണേ​ണ്ട​വ​ർ കാ​ണട്ടെ


അ​വ​ഗ​ണ​ന​ക​ളി​ൽ മ​ന​സ് മ​ടു​ത്ത കേ​ര​ള​ത്തി​ന്‍റെ വോ​ളി​ബോ​ൾ ടീ​മി​ന് ഇ​ങ്ങ​നൊ​രു ഉ​യ​ിർ​ത്തെ​ഴു​ന്നേ​ൽ​പ്പ് അ​നി​വാ​ര്യ​മാ​യി​രു​ന്നു. പ്ര​തീ​ക്ഷ​ക​ളേ​റെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ത​ർ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രു ദി​വ​സം​പോ​ലും നേ​രേ​ചൊ​വ്വേ പ​രി​ശീ​ല​ന​ത്തി​ന് അ​വ​സ​രം ല​ഭി​ക്കാ​തെ​യാ​ണ് നാ​ഷ​ണ​ൽ ഗെ​യിം​സി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. ആ​ദ്യ അ​വ​സ​ര​ത്തി​ൽ പു​രു​ഷന്മാർ​ക്ക് കാ​ലി​ട​റി​യെ​ങ്കി​ലും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​വ​ർ വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി. വ​നി​ത​ക​ളാ​ക​ട്ടെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും വെ​ന്നി​ക്കൊ​ടി പാ​റി​ച്ച് ക​രു​ത്തു തെ​ളി​യി​ച്ചു.


ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​നാ​യി ഇ​രു ടീ​മു​ക​ളും ഇ​ന്നി​റ​ങ്ങും. ജ​യി​ച്ചാ​ൽ വ​നി​ത​ക​ൾ നേ​രെ സെ​മി​യി​ൽ. പു​രു​ഷ ടീ​മി​ന് മ​റ്റു മ​ത്സ​ര​ഫ​ല​ങ്ങ​ൾ​ക്കു കൂ​ടി കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ടു​വി​ലു​ള്ള ക​ർ​ണാ​ട​ക​യാ​ണ് ഇ​രു​വ​രു​ടേ​യും എ​തി​രാ​ളി. പ​ശ്ചി​മ ബം​ഗാ​ളി​നെ​തി​രേ​യാ​ണ് കേ​ര​ള വ​നി​ത​ക​ളു​ടെ ആ​ദ്യ ജ​യം. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ത​മി​ഴ്നാ​ടി​നെ ര​ണ്ടി​നെ​തി​രേ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് വ​നി​ത​ക​ൾ ര​ണ്ടാം ജ​യം നേ​ടി​യ​ത്.

സ​ർ​വീ​സ​സി​നോ​ട് ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​മ​റി​ഞ്ഞ പു​രു​ഷ ടീം ​ഇ​ന്ന​ലെ ഹ​രി​യാ​ന​യെ അ​ട്ടി​മ​റി​ച്ച് വി​ജ​യ​പാ​ത​യി​ൽ തി​രി​കെ​യെ​ത്തി. മൂ​ന്ന് സെ​റ്റു​കൾ കേ​ര​ളം നേടിയപ്പോ​ൾ ഒ​രു സെ​റ്റി​ൽ മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ന് കാ​ലി​ട​റി​യ​ത്.

ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി ഒാ​രോ വി​ജ​യ​വും പ​രാ​ജ​യ​വു​മാ​യി മൂ​ന്ന് പോ​യി​ന്‍റ് ഉ​ണ്ട്. ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച വ​നി​ത​ക​ൾ ആ​റ് പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​താ​ണ്. ക​ഴി​ഞ്ഞ തവണ നേടാനാവാതെ പോയ മെ​ഡ​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നേടാമെന്ന പ്രതീക്ഷയിലാണ് കേരളം.


മു​ടി വെ​ട്ടിക്കളഞ്ഞ് സ്വ​ർ​ണ​ത്തി​ലേ​ക്ക്


കേ​ര​ള​ത്തി​നു​വേ​ണ്ടി ആ​ദ്യ സ്വ​ർ​ണം നേ​ടാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് തൃ​ശൂ​ർ ഇ​ര​ിങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​നാ​ലു​കാ​രി സു​ഫ്ന ജാ​സ്മി​ൻ. പ്ര​തി​കൂ​ല​മാ​യ ഒ​ട്ടേ​റെ സാ​ഹ​ച​ര്യ​ങ്ങ​ളെ അതിജീവിച്ചാണ് സു​ഫ്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ദേ​ശീ​യ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ശ​രീ​ര​ഭാ​രം ര​ണ്ട് കി​ലോ കു​റ​ച്ചി​രു​ന്നു. പ​ക്ഷേ ഭാ​രം കുറച്ചു​നി​ർ​ത്താ​ൻ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ത​ണു​പ്പ് അ​നു​വ​ദി​ച്ചി​ല്ല.

മ​ത്സ​ര ത​ലേ​ന്ന് മു​ത​ൽ ഭ​ക്ഷ​ണ​വും വെ​ള്ള​വും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി. എ​ന്നി​ട്ടും മ​ത്സ​ര​ത്തി​ന് മു​ൻ​പ് ഭാ​രം അ​ള​ന്ന​പ്പോ​ൾ 150 ഗ്രാം ​കൂ​ടി​യ​താ​യി ക​ണ്ടു. മു​ടി 20 സെ​ന്‍റിമീ​റ്റ​റോ​ളം വെ​ട്ടി​ക്ക​ള​ഞ്ഞാ​ണ് 45 കി​ലോ​യി​ലെ​ത്തി​ച്ച​ത്. ഭ​ക്ഷ​ണ​വും വെ​ള്ള​വും ഒ​ഴി​വാ​ക്കി​യ​തി​ന്‍റെ ക്ഷീ​ണം ശ​രീ​ര​ത്തെ വ​ല്ലാ​തെ ബാ​ധി​ച്ചി​രു​ന്നു. അ​തി​നാ​ൽ പ്ര​തീ​ക്ഷി​ച്ച നി​ല​യി​ൽ പ്ര​ക​ട​നം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് സഫ്ന ​പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ദേ​ശീ​യ സീ​നി​യ​ർ വെ​യ്റ്റ്‌ലിഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 169 കി​ലോ ഉ​യ​ർ​ത്തി​യ​താ​ണ് സു​ഫ്ന​യു​ടെ മി​ക​ച്ച പ്ര​ക​ട​നം. ദേ​ശീ​യ റി​ക്കാ​ർ​ഡ് തി​രു​ത്തി​യ പ്ര​ക​ട​ന​മാ​യി​രു​ന്നു അ​ത്. മാ​ത്ര​മ​ല്ല രാ​ജ്യ​ത്തെ മി​ക​ച്ച വെ​യ്റ്റ്‌ലിഫ്റ്റ​ർ എ​ന്ന അം​ഗീ​കാ​ര​വും സു​ഫ്ന​യെ തേ​ടി​യെ​ത്തി.

ര​ണ്ട് വ​ർ​ഷ​മാ​യി സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ കോ​ച്ച് ചി​ത്ര ച​ന്ദ്ര​മോ​ഹ​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. ദേ​ശീ​യ ഗെ​യിം​സി​ൽ ല​ഭി​ച്ച സ്വ​ർ​ണം കോ​ച്ചി​ന് സ​മ​ർ​പ്പി​ക്കു​ന്ന​താ​യും സു​ഫ്ന പ​റ​ഞ്ഞു.

ഇ​രി​ങ്ങാ​ല​ക്കു​ട പ​ര​വ​ര​ഗ​ത്ത് വീ​ട്ടി​ൽ സ​ലീം ആ​ണ് പി​താ​വ്. ഖ​ദീ​ജ​യാ​ണ് മാ​താ​വ്. ത​സ്ലീ​മ ന​സ്റി​ൻ, സു​ൽ​ഫി​യ ഷെ​റി​ൻ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ൽ നി​ന്ന് ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ സു​ഫ്ന റെ​യി​ൽ​വേ​യി​ൽ ജോ​ലി​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.


നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ട്രിപ്പി​ള​ടി​ച്ച് ഹ​ർ​ഷി​ത


ദേ​ശീ​യ ഗെ​യിം​സി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ നി​ന്ന് മൂ​ന്നാ​മ​ത്തെ സ്വ​ർ​ണ നേ​ട്ട​മാ​ണ് 200 മീ​റ്റ​ർ ബ്രെ​സ്റ്റ് സ്ട്രോ​ക്കി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ഹ​ർ​ഷി​ത ജ​യ​റാ​മി​ന്‍റേ​ത്. ഗോ​വ​യി​ൽ ന​ട​ന്ന ദേ​ശീ​യ ഗെ​യിം​സി​ൽ ര​ണ്ട് സ്വ​ർ​ണ മെ​ഡ​ലു​ക​ളും ഒ​രു വെ​ങ്ക​ലവും ഹ​ർ​ഷി​ത നേ​ടി​യി​രു​ന്നു. ഇ​ന്ന​ല​ത്തെ സ്വ​ർ​ണ നേ​ട്ട​ത്തോ​ടെ ഹ​ൽ​ദ്വാ​നി​യി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ലും മേ​ഡ​ൽ​വേ​ട്ട​യ്ക്ക് ആ​രം​ഭം​കു​റി​ച്ചി​രി​ക്കു​ക​യാ​ണ് ഹ​ർ​ഷി​ത.

ഗേ​വ​യി​ൽ സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു റി​ക്കാ​ർ​ഡ് ഇ​ത്ത​വ​ണ തി​രു​ത്താ​നാ​യി​ല്ലെ​ങ്കി​ലും സീ​സ​ണി​ലെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. നാ​ലി​ന​ങ്ങ​ളി​ലാ​ണ് ഈ ​ഗെ​യിം​സി​ൽ ഹ​ർ​ഷി​ത മ​ത്സ​രി​ക്കു​ന്ന​ത്. ബ്രെ​സ്റ്റ് സ്ട്രോ​ക്കി​ലെ മൂ​ന്നി​ന​ങ്ങ​ളി​ലും വ്യ​ക്തി​ഗ​ത മെ​ഡ്‌‌ലെയി​ലുമായി നാ​ലു മ​ത്സ​ര​ങ്ങ​ളി​ലും മെ​ഡ​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് ഹ​ർ​ഷി​ത പ​റ​ഞ്ഞു.

മാ​താ​പി​താ​ക്ക​ൾ തൃ​ശൂ​ർ മ​തി​ല​കം സ്വ​ദേ​ശി​ക​ളാ​ണെ​ങ്കി​ലും ബി​സി​ന​സ്പ​ര​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി ബം​ഗ​ളു​രു​വി​ലാ​ണ് താ​മ​സം. ഹ​ർ​ഷി​ത പ​ഠി​ച്ച​തും വ​ള​ർ​ന്ന​തും നീ​ന്ത​ൽ പ​രി​ശീ​ലി​ച്ച​തും ബം​ഗ​ളൂരു​വി​ലാ​ണ്. മ​ല​യാ​ളം കേ​ട്ടാ​ൽ മ​ന​സി​ലാ​കു​മെ​ങ്കി​ലും സം​സാ​രി​ക്കാ​ൻ അ​ത്ര എ​ളു​പ്പ​മ​ല്ല. സൗ​ത്ത് വെ​സ്റ്റ് റെ​യി​ൽ​വേ​ ഉദ്യോഗസ്ഥയാണ്.