ടൂറിൻ: അ​​സൂ​​റി ഫു​​ട്ബോ​​ൾ മാ​​ൾ​​ദീ​​നി കു​​ടും​​ബ​​കാ​​ര്യം എ​​ന്നു പ​​റ​​ഞ്ഞാ​​ൽ തെ​​റ്റി​​ല്ല... കാ​​ര​​ണം, ഇ​​റ്റാ​​ലി​​യ​​ൻ ദേ​​ശീ​​യ ഫു​​ട്ബോ​​ൾ ജ​​ഴ്സി​​യി​​ൽ മാ​​ൾ​​ദീ​​നി കു​​ടും​​ബ​​ത്തി​​ലെ മൂ​​ന്നാം ത​​ല​​മു​​റ​​ക്കാ​​ര​​നും അ​​ര​​ങ്ങേ​​റി.

യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗ് ഗ്രൂ​​പ്പ് ര​​ണ്ടി​​ൽ ഇ​​സ്ര​​യേ​​ലി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​റ്റ​​ലി​​ക്കു​​വേ​​ണ്ടി ഡാ​​നി​​യേ​​ൽ മാ​​ൾ​​ദീ​​നി അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി. ഇ​​തോ​​ടെ​​യാ​​ണ് മാ​​ൾ​​ദീ​​നി കു​​ടും​​ബ​​ത്തി​​ന്‍റെ മൂ​​ന്നാം ത​​ല​​മു​​റ​​യും അ​​സൂ​​റി ജ​​ഴ്സി​​യ​​ണി​​ഞ്ഞ​​ത്.

ഇ​​റ്റാ​​ലി​​യ​​ൻ ന​​ഗ​​ര​​മാ​​യ ഉ​​ഡി​​നെ​​യി​​ൽ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ൽ ആ​​തി​​ഥേ​​യ​​ർ 3-1ന് ​​ഇ​​സ്ര​​യേ​​ലി​​നെ കീ​​ഴ​​ട​​ക്കി. മ​​ത്സ​​രം കാ​​ണാ​​ൻ ഡാ​​നി​​യേ​​ൽ മാ​​ൾ​​ദീ​​നി​​യു​​ടെ പി​​താ​​വ് പൗ​​ളൊ മാ​​ൾ​​ദീ​​നി ഗാ​​ല​​റി​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു. പൗ​​ളൊ മാ​​ൾ​​ദീ​​നി ഇ​​റ്റ​​ലി​​ക്കു​​വേ​​ണ്ടി 126 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​റ​​ങ്ങി​​യി​​ട്ടു​​ണ്ട്. 1988ലാ​​യി​​രു​​ന്നു പൗ​​ളൊ ഇ​​റ്റ​​ലി​​ക്കാ​​യി അ​​ര​​ങ്ങേ​​റി​​യ​​ത്. പൗ​​ളൊ മാ​​ൾ​​ദീ​​നി​​യു​​ടെ പി​​താ​​വ് സീ​​സ​​ർ മാ​​ൾ​​ദീ​​നി, 14 രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ചു. 1960ലാ​​യി​​രു​​ന്നു സീ​​സ​​റി​​ന്‍റെ രാ​​ജ്യാ​​ന്ത​​ര അ​​ര​​ങ്ങേ​​റ്റം.

ഇ​​രു​​പ​​ത്തി​​മൂ​​ന്നു​​കാ​​ര​​നാ​​യ ഡാ​​നി​​യേ​​ൽ മാ​​ൾ​​ദീ​​നി, ത​​ന്‍റെ പി​​താ​​വി​​ന്‍റെ​​യും മു​​ത്ത​​ച്ഛ​​ന്‍റെ​​യും പി​​ൻ​​ഗാ​​മി​​യാ​​യി ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ക്ല​​ബ്ബാ​​യ എ​​സി മി​​ലാ​​നു​​വേ​​ണ്ടി​​യും ക​​ളി​​ച്ചി​​ട്ടു​​ണ്ട്. മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കാ​​ൻ 16 മി​​നി​​റ്റ് ശേ​​ഷി​​ക്കേ പ​​ക​​ര​​ക്കാ​​രു​​ടെ ബെ​​ഞ്ചി​​ൽ​​നി​​ന്നാ​​ണ് അ​​റ്റാ​​ക്കിം​​ഗ് മി​​ഡ്ഫീ​​ൽ​​ഡ​​റാ​​യ ഡാ​​നി​​യേ​​ൽ മൈ​​താ​​ന​​ത്തെ​​ത്തി​​യ​​ത്.

ജി​​യോ​​വാ​​നി ഡി ​​ലോ​​റെ​​ൻ​​സോ​​യു​​ടെ (54’, 79’) ഇ​​ര​​ട്ട​​ഗോ​​ൾ ബ​​ല​​ത്തി​​ലാ​​ണ് ഇ​​റ്റ​​ലി 4-1ന്‍റെ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. റെ​​റ്റെ​​ഗു​​യി​​യു​​ടെ (41’) പെ​​നാ​​ൽ​​റ്റി ഗോ​​ളി​​ൽ ഇ​​റ്റ​​ലി ആ​​ദ്യം ലീ​​ഡ് നേ​​ടി. ഡേ​​വി​​ഡ് ഫ്രാ​​റ്റെ​​സി​​യും (72’) അ​​സൂ​​റി​​ക​​ൾ​​ക്കു​​വേ​​ണ്ടി ഒ​​രു ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. മു​​ഹ​​മ്മ​​ദ് അ​​ബു ഫ​​നി​​യു​​ടെ (66’) വ​​ക​​യാ​​യി​​രു​​ന്നു ഇ​​സ്ര​​യേ​​ലി​​ന്‍റെ ഏ​​ക​​ഗോ​​ൾ. ഗ്രൂ​​പ്പ് ര​​ണ്ടി​​ൽ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 10 പോ​​യി​​ന്‍റു​​മാ​​യി ഇ​​റ്റ​​ലി ഒ​​ന്നാം സ്ഥാ​​ന​​ത്തു തു​​ട​​രു​​ന്നു.


ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി

ബ്ര​​സ​​ൽ​​സ്: യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ളി​​ലെ വ​​ന്പ​​ൻ പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ ഫ്രാ​​ൻ​​സി​​നും ജ​​ർ​​മ​​നി​​ക്കും ജ​​യം. ഫ്രാ​​ൻ​​സ് എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ 2-1നു ​​ബെ​​ൽ​​ജി​​യ​​ത്തെ കീ​​ഴ​​ട​​ക്കി. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ ജ​​ർ​​മ​​നി 1-0നു ​​നെ​​ത​​ർ​​ല​​ൻ​​ഡ്സി​​നെ​​യും മ​​റി​​ക​​ട​​ന്നു.

ഗ്രൂ​​പ്പ് ര​​ണ്ടി​​ൽ റാ​​ൻ​​ഡ​​ൽ കൊ​​ളൊ മാ​​നി​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളി​​ന്‍റെ (35’ പെ​​നാ​​ൽ​​റ്റി, 62’) ബ​​ല​​ത്തി​​ലാ​​യി​​രു​​ന്നു ഫ്രാ​​ൻ​​സി​​ന്‍റെ ജ​​യം. ലൂ​​യി​​സ് ഒ​​പെ​​ൻ​​ഡ​​യി​​ലൂ​​ടെ (45+3’) ബെ​​ൽ​​ജി​​യം ഒ​​രു ഗോ​​ൾ മ​​ട​​ക്കി.

76-ാം മി​​നി​​റ്റ് മു​​ത​​ൽ ഫ്രാ​​ൻ​​സി​​ന്‍റെ അം​​ഗ​​ബ​​ലം ചു​​വ​​പ്പു​​കാ​​ർ​​ഡി​​നെ​​ത്തു​​ട​​ർ​​ന്നു പ​​ത്താ​​യി. എ​​ന്നാ​​ൽ, അ​​തു മു​​ത​​ലാ​​ക്കാ​​ൻ ആ​​തി​​ഥേ​​യ​​ർ​​ക്കു സാ​​ധി​​ച്ചി​​ല്ല. ഗ്രൂ​​പ്പ് ര​​ണ്ടി​​ൽ 10 പോ​​യി​​ന്‍റു​​ള്ള ഇ​​റ്റ​​ലി​​ക്കു പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ് ഫ്രാ​​ൻ​​സ്, ഒ​​ന്പ​​തു പോ​​യി​​ന്‍റ്.

ഗ്രൂ​​പ്പ് മൂ​​ന്നി​​ൽ ജാ​​മി ലെ​​വെ​​ല്ലിം​​ഗി​​ന്‍റെ (64’) ഏ​​ക​​ഗോ​​ളി​​ലാ​​ണ് ജ​​ർ​​മ​​നി നെ​​ത​​ർ​​ല​​ൻ​​ഡ്സി​​നെ കീ​​ഴ​​ട​​ക്കി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ന്‍റെ ഭൂ​​രി​​ഭാ​​ഗം സ​​മ​​യ​​വും നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ന്‍റെ (52%) നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​യി​​രു​​ന്നു പ​​ന്ത്. ഗ്രൂ​​പ്പ് മൂ​​ന്നി​​ൽ ജ​​ർ​​മ​​നി (പ​​ത്ത് പോ​​യി​​ന്‍റ്) ഒ​​ന്നാ​​മ​​തും നെ​​ത​​ർ​​ല​​ൻ​​ഡ്സ് (അ​​ഞ്ച്) ര​​ണ്ടാ​​മ​​തു​​മാ​​ണ്.