സു​​ഗ​​ന്ധരാ​​ജാ​​വ് ച​​രി​​ത്ര​​നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത് ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ കു​​രു​​മു​​ള​​ക് ക​​ർ​​ഷ​​ക​​രെ രോ​​മാ​​ഞ്ചം കൊ​​ള്ളി​​ച്ചു. റി​​ക്കാ​​ർ​​ഡ് നേ​​ട്ട​​ത്തി​​ലേ​​ക്കു​​ള്ള ദൂ​​രം കൈ​​വ​​രി​​ക്കാ​​ൻ ഉ​​ത്പാ​​ദ​​ക​​ർ കാ​​ത്തി​​രു​​ന്ന​​ത് നീ​​ണ്ട പ​​തി​​നൊ​​ന്ന് വ​​ർ​​ഷ​​ങ്ങ​​ൾ.

നാ​​ളി​​കേ​​രോ​​ത്പ​​ന്ന​​ങ്ങ​​ളും റി​​ക്കാ​​ർ​​ഡ് പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച​​ത് സം​​സ്ഥാ​​ന​​ത്തെ മു​​പ്പ​​ത് ല​​ക്ഷ​​ത്തി​​ലധി​​കം വ​​രു​​ന്ന നാ​​ളി​​കേ​​ര ക​​ർ​​ഷ​​ക കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ആ​​വേ​​ശ​​മാ​​യി. സു​​ഗ​​ന്ധ​​റാ​​ണി മു​​ന്നേ​​റാ​​നാ​​വാ​​തെ നാ​​ണി​​ച്ചുനി​​ൽ​​ക്കു​​ന്നു. സ്വ​​ർ​​ണവി​​പ​​ണി​​യി​​ലും റി​​ക്കാ​​ർ​​ഡ് തി​​ള​​ക്കം.

കു​​രു​​മു​​​​ളകിനു നേ​​ട്ട​​ം; ക്ഷാ​​മ​​വും

ഇ​​ന്ത്യ​​ൻ കു​​രു​​മു​​ള​​ക് അ​​തി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ല​​വാ​​രം ദ​​ർ​​ശി​​ച്ചു. 2014ൽ ​​കു​​രു​​മു​​ള​​ക് കി​​ലോ 720 രൂ​​പ​​യി​​ലെ​​ത്തി​​യശേ​​ഷം പി​​ന്നീ​​ട് ത​​ള​​ർ​​ച്ച​​യു​​ടെ ദി​​ന​​ങ്ങ​​ളി​​ലു​​ടെ​​യാ​​ണ് വി​​പ​​ണി സ​​ഞ്ച​​രി​​ച്ച​​ത്. ഇ​​ത​​ര ഉ​​ത്പാ​​ദ​​കരാ​​ജ്യ​​ങ്ങ​​ളി​​ൽ വി​​ള​​വ് ഉ​​യ​​ർ​​ന്ന​​തോ​​ടെ ഒ​​രു വേ​​ള 400ലേ​​ക്ക് താ​​ഴ്ന്ന് ക​​റു​​ത്ത പൊ​​ന്ന്.

ആ​​ഗോ​​ള ത​​ല​​ത്തി​​ൽ നി​​ര​​ക്ക് ഇ​​ടി​​ഞ്ഞ​​തോ​​ടെ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ മു​​ൻ​​നി​​ര​​യി​​ലു​​ള്ള വി​​യ​​റ്റ്നാ​​മി​​ലെ ക​​ർ​​ഷ​​ക​​ർ കു​​രു​​മു​​ള​​കി​​നെ കൈ​​വി​​ട്ട് മ​​റ്റ് ഉ​​ത്പ​​ന്ന​​ങ്ങ​​ളി​​ൽ ഭാ​​ഗ്യപ​​രീ​​ക്ഷ​​ണ​​ത്തി​​നി​​റ​​ങ്ങി. അ​​വ​​ർ ചു​​വ​​ടു​​മാ​​റ്റി​​യ​​തി​​ന്‍റെ പ്ര​​തി​​ഫ​​ല​​നം ക​​ഴി​​ഞ്ഞ ര​​ണ്ട് സീ​​സ​​ണു​​ക​​ളി​​ൽ മ​​ല​​ബാ​​ർ മു​​ള​​കി​​ന് നേ​​ട്ട​​മാ​​യി. ഇ​​തി​​നി​​ടെ എ​​ൽനി​​നോ കാ​​ലാ​​വ​​സ്ഥാ പ്ര​​തി​​ഭാ​​സ​​ത്തി​​ൽ പ്ര​​മു​​ഖ ഉ​​ത്പാ​​ദ​​കരാ​​ജ്യ​​ങ്ങ​​ളി​​ൽ വി​​ള​​വ് ചു​​രു​​ങ്ങി​​യ​​ത് ച​​ര​​ക്കുക്ഷാ​​മം രൂ​​ക്ഷ​​മാ​​ക്കി. ന​​ട​​പ്പ് വ​​ർ​​ഷ​​വും ഉ​​ത്പാ​​ദ​​നം ചു​​രു​​ങ്ങു​​മെ​​ന്ന അ​​വ​​സ്ഥ​​യാ​​ണ്.

ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ൽ വി​​ള​​വെ​​ടു​​പ്പ് പൂ​​ർ​​ത്തി​​യാ​​യെ​​ങ്കി​​ലും വി​​പ​​ണി​​ക​​ളി​​ൽ മു​​ള​​ക് വ​​ര​​വ് നാ​​മ​​മാ​​ത്ര​​മാ​​ണ്. ചി​​ല ഭാ​​ഗ​​ങ്ങ​​ളി​​ൽ ഉ​​ത്പാ​​ദ​​നം മു​​ൻവ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 40 ശ​​ത​​മാ​​നം വ​​രെ ചു​​രു​​ങ്ങി​​യെ​​ന്നാണ് ക​​ർ​​ഷ​​ക​​ പ​​ക്ഷം. ഇ​​തി​​നി​​ട​​യി​​ൽ വി​​ദേ​​ശ​​ത്ത് നി​​ര​​ക്ക് ഉ​​യ​​ർ​​ന്ന​​തും രൂ​​പ​​യു​​ടെ വി​​നി​​മ​​യനി​​ര​​ക്കി​​ലെ ത​​ക​​ർ​​ച്ച​​യും വ്യ​​വ​​സാ​​യി​​ക​​ളെ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ​​നി​​ന്നു പി​​ന്തി​​രി​​പ്പി​​ച്ചു. വാ​​ങ്ങ​​ലു​​കാ​​ർ ച​​ര​​ക്കു സം​​ഭ​​ര​​ണ​​ത്തി​​നു കാ​​ണി​​ച്ച ഉ​​ത്സാ​​ഹം കു​​രു​​മു​​ള​​കി​​നെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 721 ലേ​​ക്ക് കൈ​​പി​​ടി​​ച്ച് ഉ​​യ​​ർ​​ത്തി​​യ ശേ​​ഷം ശ​​നി​​യാ​​ഴ്ച 712 രൂ​​പ​​യി​​ലാ​​ണ്.

തി​​ള​​ക്ക​​മി​​ല്ലാ​​തെ റ​​ബ​​ർ

ആ​​ഗോ​​ള ട​​യ​​ർ നി​​ർ​​മാ​​താ​​ക്ക​​ൾ റ​​ബ​​ർ സം​​ഭ​​ര​​ണ​​ത്തി​​ന് ഉ​​ത്സാ​​ഹം കാ​​ണി​​ക്കാ​​തെ അ​​ക​​ന്നു ക​​ളി​​ക്കു​​ന്നു. ഈ​​സ്റ്റ​​റി​​നുശേ​​ഷം റ​​ബ​​റി​​ന് വ​​ൻ ഓ​​ർ​​ഡ​​റു​​ക​​ൾ എ​​ത്തു​​മെ​​ന്ന് മു​​ഖ്യ ഉ​​ത്പാ​​ദ​​ക രാ​​ജ്യ​​ങ്ങ​​ൾ ക​​ണ​​ക്കു കൂ​​ട്ടി​​യെ​​ങ്കി​​ലും വ്യ​​വ​​സാ​​യി​​ക​​ളു​​ടെ ത​​ണു​​പ്പ​​ൻ നി​​ല​​പാ​​ട് തി​​രി​​ച്ച​​ടി​​യാ​​യി. ഇ​​ത് മൂ​​ലം മു​​ഖ്യ അ​​വ​​ധിവ്യാ​​പാ​​ര എ​​ക്സ്ചേ​​ഞ്ചു​​ക​​ളി​​ൽ റ​​ബ​​റി​​ന് തി​​ള​​ങ്ങാ​​നാ​​യി​​ല്ല. ഒ​​സാ​​ക്ക എ​​ക്സ്ചേ​​ഞ്ചി​​ൽ പി​​ന്നി​​ട്ട വാ​​രം കി​​ലോ 281-292 യെ​​ന്നി​​ൽ ക​​യ​​റിയി​​റ​​ങ്ങി.

വാ​​രാ​​ന്ത്യം ജ​​പ്പാ​​നി​​ൽ 289 യെ​​ന്നി​​ൽ നി​​ല​​കൊ​​ള്ളു​​ന്ന ഓ​​ഗ​​സ്റ്റ് അ​​വ​​ധി 295ലെ ​​ആ​​ദ്യ പ്ര​​തി​​രോ​​ധം ത​​ക​​ർ​​ത്താ​​ൽ 317ലേ​​ക്ക് ഉ​​യ​​രു​​മെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ലാ​​ണ് ഒ​​രു വി​​ഭാ​​ഗം ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ. ഉ​​ത്പാ​​ദ​​നരം​​ഗം ഉ​​ണ​​രു​​ന്ന സാ​​ഹ​​ച​​ര്യം മു​​ന്നി​​ലു​​ള്ള​​തി​​നാ​​ൽ ഓ​​രോ ഉ​​യ​​ർ​​ച്ച​​യും ഊ​​ഹ​​ക്ക​​ച്ച​​വ​​ട​​ക്കാ​​ർ പു​​തി​​യ ഷോ​​ട്ട് പൊ​​സി​​ഷ​​നു​​ക​​ൾ​​ക്ക് അ​​വ​​സ​​ര​​മാ​​ക്കാം. അ​​താ​​യ​​ത്, മു​​ന്നി​​ലു​​ള്ള ആ​​ഴ്ച​​ക​​ളി​​ൽ 281 ലെ ​​നി​​ർ​​ണാ​​യ​​ക സ​​പ്പോ​​ർ​​ട്ട് നി​​ല​​നി​​ർ​​ത്താ​​നാ​​യി​​ല്ലെ​​ങ്കി​​ൽ കൂ​​ടു​​ത​​ൽ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​വും.


പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യി​​ൽ നേ​​ര​​ത്തേ നി​​ർ​​ത്തി​​വ​​ച്ച റ​​ബ​​ർ ടാ​​പ്പിം​​ഗ് പു​​ന​​രാ​​രം​​ഭി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് മു​​ഖ്യ ഉ​​ത്പാ​​ദ​​ക രാ​​ജ്യ​​ങ്ങ​​ൾ. മേ​​യ് ര​​ണ്ടാം പ​​കു​​തി​​യി​​ൽ പു​​തി​​യ ഷീ​​റ്റ് വി​​ൽ​​പ്പ​​ന​​യ്ക്ക് ഇ​​റ​​ങ്ങു​​മെ​​ന്ന ക​​ണ​​ക്കു​​കൂ​​ട്ട​​ലി​​ലാ​​ണ് ആ​​ഗോ​​ള ട​​യ​​ർ വ്യ​​വ​​സാ​​യി​​ക​​ൾ. വേ​​ന​​ൽ മ​​ഴ സം​​സ്ഥാ​​ന​​ത്ത് സ​​ജീ​​വ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​ർ റ​​ബ​​ർ വെ​​ട്ടി​​ന് നീ​​ക്കം ന​​ട​​ത്താം. നാ​​ലാം ഗ്രേ​​ഡ് റ​​ബ​​ർ കി​​ലോ 199 രൂ​​പ വ​​രെ ക​​യ​​റി, 200ന് ​​മു​​ക​​ളി​​ലേ​​ക്ക് റ​​ബ​​റി​​നെ ക​​ട​​ത്തി വി​​ടാ​​ൻ ട​​യ​​ർ ലോ​​ബി താ​​ത്പ​​ര്യം കാ​​ണി​​ച്ചി​​ല്ല. അ​​വ​​രു​​ടെ ക​​ണ്ണു​​ക​​ൾ ബാ​​ങ്കോ​​ക്കി​​ലാ​​ണ്, അ​​വി​​ടെ 189 രൂ​​പ​​യി​​ലാ​​ണ് ഇ​​ട​​പാ​​ടു​​ക​​ൾ.

നാ​​ളി​​കേ​​രോ​​ത്പ​​ന്ന​​ങ്ങ​​ൾ റി​​ക്കാ​​ർ​​ഡി​​ൽ

നാ​​ളി​​കേ​​രോ​​ത്പ​​ന്ന​​ങ്ങ​​ൾ പു​​തി​​യ റി​​ക്കാ​​ർ​​ഡ് വി​​ല​​യി​​ൽ. ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ൽ നാ​​ളി​​കേ​​ര ഉ​​ത്പാ​​ദ​​നം പ്ര​​തീ​​ക്ഷി​​ച്ച​​തി​​ലും കു​​റ​​ഞ്ഞ​​താ​​ണ് വി​​പ​​ണി​​യെ പു​​തി​​യ ഉ​​യ​​ര​​ങ്ങ​​ളി​​ലേ​​ക്ക് ന​​യി​​ക്കു​​ന്ന​​ത്.

ത​​മി​​ഴ്നാ​​ട്ടി​​ൽ വി​​ള​​വെ​​ടു​​പ്പ് പു​​രോ​​ഗ​​മി​​ച്ചെ​​ങ്കി​​ലും മി​​ല്ലു​​കാ​​രു​​ടെ ആ​​വ​​ശ്യ​​ാനു​​സ​​ര​​ണം ച​​ര​​ക്ക് ക​​ണ്ട​​ത്താ​​ൻ അ​​വ​​ർ ക്ലേ​​ശി​​ക്കു​​ന്നു. കാ​​ങ്ക​​യ​​ത്ത് കൊ​​പ്ര ക്വി​​ന്‍റ​​ലി​​ന് 18,475 രൂ​​പ​​യാ​​യും വെ​​ളി​​ച്ചെ​​ണ്ണ വി​​ല 25,975 രൂ​​പ​​യാ​​യും ഉ​​യ​​ർ​​ന്ന് ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ന്നു. കൊ​​ച്ചി​​യി​​ൽ എ​​ണ്ണ 26,900 രൂ​​പ​​യി​​ലും കൊ​​പ്ര 17,900 രൂ​​പ​​യി​​ലു​​മാ​​ണ്.

ഏലക്കയിൽ പ്രതീക്ഷ

ഏ​​ല​​ക്ക ലേ​​ല​​ത്തി​​ൽ ആ​​ഭ്യ​​ന്ത​​ര വി​​ദേ​​ശ ഇ​​ട​​പാ​​ടു​​കാ​​രി​​ൽ നി​​ന്നു​​ള്ള പി​​ന്തു​​ണ​​യി​​ൽ വി​​ൽ​​പ്പ​​ന​​യ്ക്കെ​​ത്തി​​യ ച​​ര​​ക്കി​​ൽ ഏ​​റി​​യ പ​​ങ്കും വി​​റ്റ​​ഴി​​ഞ്ഞു. ക​​യ​​റ്റു​​മ​​തി സ​​മൂ​​ഹം ബ​​ക്രീ​​ദ് ഡി​​മാ​​ൻ​​ഡ് മു​​ന്നി​​ൽ​​ക്ക​​ണ്ട് ഏ​​ല​​യ്ക്ക സം​​ഭ​​രി​​ക്കു​​ന്നു​​ണ്ട്.

സൗ​​ദി അ​​റേ​​ബ്യ നേ​​രി​​ട്ട് ഇ​​ന്ത്യ​​ൻ ച​​ര​​ക്ക് വാ​​ങ്ങു​​ന്നി​​ല്ലെ​​ങ്കി​​ലും ദു​​ബാ​​യ് വ​​ഴി അ​​വ​​ർ ഇ​​റ​​ക്കു​​മ​​തി യ​​ഥേ​​ഷ്ടം തു​​ട​​രു​​ക​​യാ​​ണ്. മി​​ക​​ച്ച​​യി​​ന​​ങ്ങ​​ൾ ഏ​​ല​​ക്ക കി​​ലോ 2873 രൂ​​പ​​യി​​ലും ശ​​രാ​​ശ​​രി ഇ​​ന​​ങ്ങ​​ൾ 2380 രൂ​​പ​​യി​​ലു​​മാ​​ണ്.

തിളക്കമേറി സ്വർണം

ആ​​ഭ​​ര​​ണ വി​​പ​​ണി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ല​​വാ​​രം പ​​വ​​ൻ ദ​​ർ​​ശി​​ച്ചു. 71,360 രൂ​​പ​​യി​​ൽ നി​​ന്നും വാ​​ര​​മ​​ധ്യം ഒ​​റ്റ ദി​​വ​​സ​​ത്തെ റി​​ക്കാ​​ർ​​ഡ് കു​​തി​​പ്പാ​​യ 2200 രൂ​​പ ഉ​​യ​​ർ​​ന്ന് 74,320 രൂ​​പ​​യി​​ലേ​​ക്ക് കു​​തി​​ച്ച പ​​വ​​ന് തൊ​​ട്ട് അ​​ടു​​ത്ത ദി​​വ​​സം ഇ​​തേ നാ​​ണ​​യ​​ത്തി​​ൽ തി​​രി​​ച്ച​​ടി​​ നേ​​രി​​ട്ട​​തോ​​ടെ 72,120 ലേ​​ക്ക് താ​​ഴ്ന്നു. വാ​​രാ​​ന്ത്യം പ​​വ​​ന് 72,040 രൂ​​പ​​യി​​ലാ​​ണ്.