തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്‍​വെ​​​സ്റ്റ് കേ​​​ര​​​ള ആ​​​ഗോ​​​ള ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ നി​​​ന്ന് നി​​​ക്ഷേ​​​പ വാ​​​ഗ്ദാ​​​നം ല​​​ഭി​​​ച്ച​​​തി​​​ല്‍ 4410 കോ​​​ടി രൂ​​​പ​​​യു​​​ടെ 13 പ​​​ദ്ധ​​​തി​​​ക​​​ള്‍​ക്ക് അ​​​ടു​​​ത്ത മാ​​​സം തു​​​ട​​​ക്ക​​​മാ​​​കു​​​മെ​​​ന്ന് വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്. ഏ​​​പ്രി​​​ല്‍ മാ​​​സ​​​ത്തി​​​ല്‍ 1670 കോ​​​ടി രൂ​​​പ​​​യു​​​ടെ നാ​​​ല് പ​​​ദ്ധ​​​തി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു​​​വെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ ലാ​​​ന്‍​ഡ്, ഇ​​​ഒ​​​ഐ ട്രാ​​​ക്കിം​​​ഗ് വെ​​​ബ്സൈ​​​റ്റു​​​ക​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.​​ഇ​​​ന്‍​വെ​​​സ്റ്റ് കേ​​​ര​​​ള​​​യ്ക്കു ശേ​​​ഷം ഈ ​​​വ​​​ര്‍​ഷം ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ല്‍ ഏ​​​പ്രി​​​ല്‍ വ​​​രെ 1385 കോ​​​ടി രൂ​​​പ​​​യു​​​ടെ 76 പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​താ​​​യി മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​ന്‍​വെ​​​സ്റ്റ് കേ​​​ര​​​ള ഗ്ലോ​​​ബ​​​ല്‍ ഉ​​​ച്ച​​​കോ​​​ടി(​​​ഐ​​​കെ​​​ജി​​​എ​​​സ്-2025)​​​യി​​​ല്‍ ല​​​ഭി​​​ച്ച സ​​​മ്മ​​​ത​​​പ​​​ത്ര​​​ങ്ങ​​​ളി​​​ലെ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കാ​​​യി​​​ട്ടാ​​​ണ് ഇ​​​ഒ​​​ഐ ട്രാ​​​ക്കിം​​​ഗ് വെ​​​ബ് പോ​​​ര്‍​ട്ട​​​ല്‍ (ikgseoi.kerala. gov.in) ആ​​​രം​​​ഭി​​​ച്ച​​​ത്. വ്യാ​​​വ​​​സാ​​​യി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് ല​​​ഭ്യ​​​മാ​​​യ ഭൂ​​​മി​​​യു​​​ടെ ഡാ​​​റ്റാ​​​ബേ​​​സ് സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നാ​​​യി​​​ട്ടാ​​​ണ് ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ ലാ​​​ന്‍​ഡ് വെ​​​ബ് പോ​​​ര്‍​ട്ട​​​ല്‍ (https://industrialland.kerala.gov.in/).


ഇ​​​ന്‍​വെ​​​സ്റ്റ് കേ​​​ര​​​ള​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഓ​​​രോ മാ​​​സ​​​വും വ​​​രു​​​ന്ന നി​​​ക്ഷേ​​​പ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളും വെ​​​ബ്സൈ​​​റ്റി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പു​​​തി​​​യ വി​​​വ​​​ര​​​ങ്ങ​​​ളും പു​​​രോ​​​ഗ​​​തി​​​യും മ​​​റ്റ് വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും അ​​​ത​​​ത് സ​​​മ​​​യം പോ​​​ര്‍​ട്ട​​​ലി​​​ല്‍ ല​​​ഭി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.​​

ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ ന​​​ട​​​ന്ന ഇ​​​ന്‍​വെ​​​സ്റ്റ് കേ​​​ര​​​ള ആ​​​ഗോ​​​ള ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലൂ​​​ടെ ഇ​​​ന്ത്യ​​​യി​​​ലെ​​​യും വി​​​ദേ​​​ശ​​​ത്തെ​​​യും ക​​​മ്പ​​​നി​​​ക​​​ളി​​​ല്‍ നി​​​ന്നാ​​​യി 1.96 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ വാ​​​ഗ്ദാ​​​ന​​​മാ​​​ണ് ഇ​​​തു​​​വ​​​രെ കേ​​​ര​​​ള​​​ത്തി​​​ന് ല​​​ഭി​​​ച്ച​​​ത്.

വ്യാ​​​വ​​​സാ​​​യി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി ഭൂ​​​മി ല​​​ഭ്യ​​​മാ​​​യ​​​വ​​​ര്‍​ക്ക് അ​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ വെ​​​ബ് പോ​​​ര്‍​ട്ട​​​ലി​​​ല്‍ ലി​​​സ്റ്റ് ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യു​​​ന്ന മാ​​​ച്ച് മേ​​​ക്കിം​​​ഗ് വെ​​​ബ്സൈ​​​റ്റ് പോ​​​ലെ​​​യാ​​​ണ് ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ ലാ​​​ന്‍​ഡ് വെ​​​ബ് പോ​​​ര്‍​ട്ട​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക. നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് പോ​​​ര്‍​ട്ട​​​ല്‍ വ​​​ഴി വി​​​വ​​​ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കാ​​​നും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് വ​​​ക്താ​​​ക്ക​​​ളു​​​മാ​​​യി നേ​​​രി​​​ട്ട് ബ​​​ന്ധ​​​പ്പെ​​​ടാ​​​നും ക​​​ഴി​​​യും.