മും​​ബൈ: ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ബി​​സി​​ന​​സ് ഗ്രൂ​​പ്പാ​​യ റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡ് (ആ​​ർ​​ഐ​​എ​​ൽ), ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മൂ​​ല്യ​​വ​​ത്താ​​യ 25 ക​​ന്പ​​നി​​ക​​ളു​​ടെ എ​​ലീ​​റ്റ് ലി​​സ്റ്റി​​ൽ സ്ഥാ​​നം നേ​​ടി. മൈ​​ക്രോ​​സോ​​ഫ്റ്റ്, ആ​​ൽ​​ഫ​​ബെ​​റ്റ്, സൗ​​ദി അ​​രാം​​കോ തു​​ട​​ങ്ങി​​യ ആ​​ഗോ​​ള ഭീ​​മന്മാ​​ർ​​ക്കൊ​​പ്പ​​മാ​​ണ് ആ​​ർ​​ഐ​​എ​​ൽ സ്ഥാ​​നം പി​​ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ബ്ലൂം​​ബെ​​ർ​​ഗ് ഡാ​​റ്റ പ്ര​​കാ​​രം, റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് നി​​ല​​വി​​ൽ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ 118 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ (ഏ​​ക​​ദേ​​ശം 10 ല​​ക്ഷം കോ​​ടി രൂ​​പ) ആ​​സ്തി​​യു​​മാ​​യി 21-ാം സ്ഥാ​​ന​​ത്താ​​ണ്. ആ​​ലി​​ബാ​​ബ, എ​​ടി ആ​​ൻ​​ഡ് ടി, ​​ടോ​​ട്ട​​ൽ എ​​ന​​ർ​​ജീസ് തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ അ​​ന്താ​​രാ​​ഷ്ട്ര ക​​ന്പ​​നി​​ക​​ൾ​​ക്ക് തൊ​​ട്ടു​​പി​​ന്നി​​ലാ​​ണ് ഓ​​യി​​ൽ-​​ചി​​ല്ല​​റ വ്യാ​​പാ​​രം-​​ടെ​​ലി​​കോം മേ​​ഖ​​ല​​ക​​ളി​​ൽ കൈ​​വ​​ച്ചി​​ട്ടു​​ള്ള റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡ്.

വി​​പ​​ണി മൂ​​ല​​ധ​​ന​​ത്തി​​ലും വ​​ർ​​ധ​​ന​​വ്

ആ​​ർ​​ഐ​​എ​​ല്ലി​​ന്‍റെ വി​​പ​​ണി മൂ​​ല​​ധ​​നം ഏ​​ക​​ദേ​​ശം 140 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി ഉ​​യ​​ർ​​ന്നു. ഇ​​ത് ആ​​ഗോ​​ള ഉൗ​​ർ​​ജ മേ​​ഖ​​ല​​യി​​ലെ പ്ര​​മു​​ഖ​​ർ​​ക്കും മു​​ക​​ളി​​ലാ​​ണ്. ടോ​​ട്ട​​ൽ എ​​സ്എ​​യെ മ​​റി​​ക​​ട​​ന്ന​​പ്പോ​​ൾ ബി​​പി പി​​എ​​ൽ​​സി​​യെ​​ക്കാ​​ൾ ഗ​​ണ്യ​​മാ​​യി മു​​ന്നി​​ലെ​​ത്തി.

വെ​​ള്ളി​​യാ​​ഴ്ച ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ, റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ ബോ​​ർ​​ഡ് ഒ​​ന്നോ അ​​തി​​ല​​ധി​​ക​​മോ ത​​വ​​ണ​​ക​​ളാ​​യി ബോ​​ണ്ടു​​ക​​ൾ വ​​ഴി 25,000 കോ​​ടി രൂ​​പ വ​​രെ ഫ​​ണ്ട് സ​​മാ​​ഹ​​ര​​ണ പ​​ദ്ധ​​തി​​ക്ക് അം​​ഗീ​​കാ​​രം ന​​ൽ​​കി. ഓ​​ഹ​​രി ഉ​​ട​​മ​​ക​​ൾ​​ക്ക് ബോ​​ർ​​ഡ് ഒ​​രു ഓ​​ഹ​​രി​​ക്ക് 5.5 രൂ​​പ​​യു​​ടെ ലാ​​ഭ​​വി​​ഹി​​തം പ്ര​​ഖ്യാ​​പി​​ച്ചു.


2025ൽ ഓഹരി വിപണിയിൽ മികച്ച പ്രകടനം

വെ​​ള്ളി​​യാ​​ഴ്ച​​ത്തെ വ്യാ​​പാ​​ര​​ത്തി​​ൽ റി​​ല​​യ​​ൻ​​സ് ഓ​​ഹ​​രി എ​​ൻ​​എ​​സ്ഇ​​യി​​ൽ 1,300.40 രൂ​​പ​​യി​​ൽ അ​​വ​​സാ​​നി​​ച്ചെ​​ങ്കി​​ലും 2025 ഈ ​​ഓ​​ഹ​​രി​​ക​​ൾ 7 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് നി​​ഫ്റ്റി 50 സൂ​​ചി​​ക​​യെ മ​​റി​​ക​​ട​​ന്നു. അ​​തേ കാ​​ല​​യ​​ള​​വി​​ൽ 2 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ മാ​​ത്രം നേ​​ട്ട​​മാ​​ണ് നി​​ഫ്റ്റി​​ക്ക് നേ​​ടാ​​നാ​​യ​​ത്.

ആ​​ർ​​ഐ​​എ​​ൽ ഓ​​ഹ​​രി​​ക​​ൾ ക​​ഴി​​ഞ്ഞ ഒ​​രു മാ​​സ​​ത്തി​​നി​​ടെ 10 ശ​​ത​​മാ​​ന​​വും മൂ​​ന്നു മാ​​സ​​ത്തി​​നി​​ടെ 24 ശ​​ത​​മാ​​ന​​വും ഒ​​രു വ​​ർ​​ഷ​​ത്തി​​നി​​ടെ 40 ശ​​ത​​മാ​​ന​​വും ഉ​​യ​​ർ​​ന്നു. ഇ​​ത് റി​​ല​​യ​​ൻ​​സി​​നെ നി​​ഫ്റ്റി​​യു​​ടെ മി​​ക​​ച്ച 10 ഓ​​ഹ​​രി​​ക​​ളി​​ൽ ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച ക​​ന്പ​​നി​​ക​​ളി​​ൽ ഒ​​ന്നാ​​ക്കി.

റി​​ല​​യ​​ൻ​​സി​​ന്‍റെ ക​​ടം കു​​റ​​യ്ക്ക​​ൽ ത​​ന്ത്രം, ടെ​​ലി​​കോം നി​​ര​​ക്കു​​ക​​ളി​​ലെ വ​​ർ​​ധ​​ന​​വ്, ഉ​​പ​​ഭോ​​ക്തൃ മേ​​ഖ​​ല​​യി​​ലു​​ള്ള റി​​ല​​യ​​ൻ​​സ് ജി​​യോയുടെയും റി​​ല​​യ​​ൻ​​സ് റീ​​ട്ടെ​​യി​​ലിന്‍റെയും ഉണർവ് എ​​ന്നി​​വ​​യാ​​ണ് സ​​മീ​​പ​​കാ​​ല കു​​തി​​പ്പി​​ന് കാ​​ര​​ണ​​മെ​​ന്ന് വി​​ശ​​ക​​ല​​ന വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്നു.