2017 മുതൽ ഗാസയിലെ ഹമാസിന്റെ നേതൃചുമതല സിൻവറിനായിരുന്നു. ഈ പദവിയുണ്ടായിരുന്ന ഇസ്മയിൽ ഹനിയ പോളിറ്റ് ബ്യൂറോ ചെയർമാനായി ഉയർത്തപ്പെടുകയും ഗാസയിൽനിന്നു ഖത്തറിലേക്കു താമസം മാറ്റുകയും ചെയ്ത പശ്ചാലത്തിലായിരുന്നു ഇത്.
ഗാസ സ്കൂളിൽ ആക്രമണം; 22 പേർ കൊല്ലപ്പെട്ടു കയ്റോ: ഇസ്രേലി സേന ഇന്നലെ വടക്കൻ ഗാസയിലെ സ്കൂളിൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ജബലിയ അഭയാർഥി ക്യാന്പിൽ യുഎൻ നടത്തിയിരുന്ന അബു ഹുസൈൻ പ്രൈമറി സ്കൂളിലായിരുന്നു ആക്രമണം. യുദ്ധത്തെത്തുടർന്ന് അഭയകേന്ദ്രമായി പ്രവർത്തിച്ചുവരികയാണ് ഈ സ്കൂൾ.
ഹമാസ്, ഇസ്ലാമിക് ജിഹാദ് തീവ്രവാദികളുടെ കൂടിക്കാഴ്ച വേദിയായിരുന്നു ഇവിടമെന്ന് ഇസ്രേലി സേന അറിയിച്ചു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.