കൊച്ചി: ഐഎംഎ കൊച്ചിയുടെ നേതൃത്വത്തില്‍ ഡോക്ടേഴ്സ് ദിനാചരണവും മുതിര്‍ന്ന ഡോക്ടര്‍മാരെ ആദരിക്കലും കലൂര്‍ ഐഎംഎ ഹൗസില്‍ നടന്നു. യു എന്‍ ജി20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവ് കോര്‍ഡിനേഷന്‍ (യുഎന്‍സിസിഡി) ഡയറക്ടര്‍ ഡോ. മുരളി തുമ്മാരുകുടി ഉദ്ഘാടനം നിര്‍വഹിച്ചു.
ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും അധിക്ഷേപങ്ങളും ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ ഉള്‍പ്പെടെ ഡോക്ടര്‍മാർക്കെതിരെ അനാവശ്യമായി നടത്തുന്ന പ്രചാരണങ്ങള്‍ അവരുടെ ഭാവിയെ തന്നെയാണ് ഇല്ലാതാക്കുന്നത്. ഇത്തരം നടപടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡോ.മുരളി തുമ്മാരുകുടി ആവശ്യപ്പെട്ടു.
ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ.എം എം ഹനീഷ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ഡോക്ടര്‍മാരായ ബെന്നി തോമസ്, ഇഡിക്കുള കെ. മാത്യൂസ്, ടി.എല്‍.പി പ്രഭു, ഗ്രേസി തോമസ് എന്നിവരെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഡോക്ടര്‍മാരുടെ മക്കളെയും ചടങ്ങില്‍ ആദരിച്ചു.
ഐഎംഎ കൊച്ചി മുന്‍ പ്രസിഡന്റ് ഡോ.എസ്. ശ്രീനിവാസ കമ്മത്ത്, ഐഎംഎ കൊച്ചി പ്രസിഡന്റ് ഇലക്ട് ഡോ. ജേക്കബ് ഏബ്രഹാം, ഐഎംഎ ഹൗസ് ചെയര്മാന് ഡോ. വി.പി.കുര്യയ്പ്പ്, വുമണ്‍ ഐഎംഎ ചെയര്‍പേഴ്സണ്‍ ഡോ. മാരി സൈമണ്‍, ഐഎംഎ കൊച്ചി സെക്രട്ടറി ഡോ. ജോര്‍ജ് തുകലന്‍, ട്രഷറര്‍ ഡോ.സച്ചിന് സുരേഷ്, മുന്‍ സെക്രട്ടറി ഡോ. അനിത തിലക്, ഡോ. പി. രാമകൃഷ്ണന്, ഡോ.കെ.ജി.എസ്.രാജു, ഡോ. അമ്മു ഭാസ്ക്കര്‍, ഡോ.രമണി ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.