വീ​ട് നി​ർ​മി​ച്ചു​ന​ൽ​കാ​ൻ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് വി​ദ്യാ​ർ​ഥി​ക​ൾ
Thursday, July 4, 2024 1:11 AM IST
തൃ​ശൂ​ർ: പ​ഴ​യ പേ​പ്പ​റു​ക​ളും ആ​ക്രി സാ​ധ​ന​ങ്ങ​ളും വി​റ്റ് വി​ദ്യാ​ർ​ഥി​ക്കു വീ​ട് നി​ർ​മി​ക്കാ​നൊ​രു​ങ്ങി സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് വി​ദ്യാ​ർ​ഥി​ക​ൾ.

കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്നേ​ഹ​ഭ​വ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്ത​റ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​ക്കാ​ണ് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്.

അ​ധ്യാ​പ​ക​രു​ടെ​യും സു​മ​ന​സു​ക​ളു​ടെ​യും സാ​ന്പ​ത്തി​ക​സ​ഹാ​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വീ​ടു​നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് നാ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ പ്ര​ഫ.​ഡോ. ഇ. ​യു. രാ​ജ​ൻ വീ​ടി​ന്‍റെ ക​ട്ടി​ള​വ​യ്പ് നി​ർ​വ​ഹി​ച്ചു. അ​ഡ്വ. ഡേ​വി​സ് ക​ണ്ണൂ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ട​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​വി​ദ്യ, ജി​ല്ലാ ട്ര​ഷ​റ​ർ എ.​എം. ജ​യ്സ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. മു​തി​ർ​ന്ന സ്കൗ​ട്ട് മാ​സ്റ്റ​ർ സി.​ഐ. തോ​മ​സ്, സ്കൗ​ട്ട് അ​സി​സ്റ്റ​ന്‍റ് ഡി​സ്ട്രി​ക്ട് ക​മ്മീ​ഷ​ണ​ർ വി.​എ​സ്. ഡേ​വി​ഡ്, ലീ​ന, സി​സ്റ്റ​ർ ഷൈ​ല, ഓ​മ​ന, റെ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ​മൂ​ഹ​ത്തി​ൽ വീ​ടി​ല്ലാ​തെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് ഒ​രു കൈ​ത്താ​ങ്ങാ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​രി​ലെ മൂ​ന്ന് ഉ​പ​ജി​ല്ല​ക​ളി​ലും ഓ​രോ ഭ​വ​നം​കൂ​ടി നി​ർ​മി​ച്ചു​ന​ൽ​കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.