പി​ടി​ച്ചെ​ടു​ക്കു​ന്ന പു​ക​യി​ല ഉത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​നി മു​ത​ൽ ജി​എ​സ്ടി​യും പി​ഴ​യും ഈ​ടാ​ക്കും
Thursday, July 4, 2024 4:33 AM IST
28 ശ​ത​മാ​നം ജി​എ​സ്ടി​യും നി​കു​തി വെ​ട്ടി​പ്പി​ന് ഇ​ര​ട്ടി​ത്തു​ക​യും അ​ട​യ്ക്ക​ണം

കാ​ക്ക​നാ​ട്: പി​ടി​ച്ചെ​ടു​ക്കെ​പ്പെ​ടു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ​ക്ക് ഇ​നി മു​ത​മു​ത​ൽ ജി​എ​സ്ടി​യു​പി​ഴ​യും ഈ​ടാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. നി​കു​തി വ​കു​പ്പു അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. (നി​കു​തി സി3/157/2024 ​നി.​വ) പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ​ക്കു ചു​മ​ത്തു​ന്ന 28ശ​ത​മാ​നം ജി​എ​സ്ടി​യും, നി​കു​തി വെ​ട്ടി​ക്ക​ലി​ന് ഇ​ര​ട്ടി​ത്തു​ക​യു​മാ​ണ് ഈ​ടാ​ക്കു​ക.

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​യ പാ​ൻ​പ​രാ​ഗ്, ഹാ​ൻ​സ്, കൂ​ൾ എ​ന്നി​വ പി​ടി​കൂ​ടി​യാ​ൽ 1000 രൂ​പ മു​ത​ൽ 5000 രൂ​പ​വ​രെ മാ​ത്ര​മാ​ണ് പി​ഴ ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഇ​ത് സം​സ്ഥാ​ന​ത്തേ​ക്ക് വ​ൻ​തോ​തി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങെ​ളെ​ത്താ​ൻ വ​ഴി​യൊ​രു​ക്കി.

61 ശ​ത​മാ​നം മു​ത​ൽ 204 ശ​ത​മാ​നം വ​രെ​യു​ള്ള സെ​സും പി​ഴ​യും ഇ​വ​ക്ക് ഈ​ടാ​ക്കാ​ത്ത​തും പി​ടി​ക്ക​പ്പെ​ട്ടാ​ൽ വ​ൻ​തു​ക ജി​എ​സ്ടി​ക്കും നി​കു​തി വെ​ട്ടി​പ്പി​നും ഈ​ടാ​ക്ക​ാത്ത​തും ഇ​ത്ത​രം ഉത്പ​ന്ന​ങ്ങ​ൾ വീ​ണ്ടും വീ​ണ്ടും ക​ട​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​തി​ന് അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്ക​ക്കാ​ർ​ക്ക് പ്രേ​ര​ണ​യ​വു​ന്ന​താ​യും ക​ണ്ടെ​ത്തി.

പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ഒ​രു ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ട​പ്പെ​ട്ടാ​ൽ അ​തേ തു​ക ത​ന്നെ പി​ഴ​യാ​യും ജി​എ​സ്ടി​യാ​യും അ​ടയ്​ക്കേ​ണ്ടി​വ​രും.

പു​തി​യ ഉ​ത്ത​ര​വ് നി​ല​വി​ൽ വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​ത്ത​രം പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ്യാ​പാ​രം ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്നാ​ണ് സം​സ്ഥാ​ന നി​കു​തി​വ​കു​പ്പും എ​ക്സൈ​സും വ്യ​ക്ത​മാ​ക്കു​ന്ന​ത്.