തിരുമാറാടി: പഞ്ചായത്തിലെ ടൂറിസം വികസന സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ഉത്തരവാദിത്ത ടൂറിസം പദ്ധതികളും അഡ്വഞ്ചർ ടൂറിസം പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കാൻ തിരുമാറാടി പഞ്ചായത്ത് പ്രത്യേക ഗ്രാമസഭായോഗം തീരുമാനിച്ചു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് ഉത്തരവാദിത്ത ടൂറിസം സിഇഒ കെ. രൂപേഷ് കുമാർ, അഡ്വഞ്ചർ ടൂറിസം സിഇഒ ബിനു കുര്യാക്കോസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് അധ്യക്ഷത വഹിച്ചു. ചർച്ചകൾക്ക് ശേഷം വിവിധ പദ്ധതികളുടെ കരട് നിർദേശങ്ങൾ ഗ്രാമസഭായോഗം അംഗീകരിച്ചു.
അനിത ബേബി, രമ എം. കൈമൾ, സുനി ജോണ്സണ്, നെവിൻ ജോർജ്, ആതിര സുമേഷ്, ആലീസ് ബിനു, കെ.കെ. രാജകുമാർ, എം.സി. അജി, ബീന ഏലിയാസ്, സി.ടി ശശി, അനിൽ ചെറിയാൻ, പി.പി. റെജിമോൻ, എസ്. ഹരീഷ്, ജോസിത ജേക്കബ് എന്നിവർ പ്രസംഗിച്ചു.