പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് റെ​യി​ൽ​വേ ഗേ​റ്റി​ന്‍റെ ക്രോ​സ് ബാ​ർ ത​ക​ർ​ന്നു
Tuesday, July 2, 2024 7:10 AM IST
നെ​ടു​മ്പാ​ശേ​രി: റെ​യി​ൽ​വേ ഗേ​റ്റി​ലെ ലെ​വ​ൽ ക്രോ​സ് ബാ​റി​ൽ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഇ​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ദേ​ശം - കാ​ല​ടി റോ​ഡി​ലെ ചൊ​വ്വ​ര റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സി​ൽ ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ദേ​ശ​ത്തു​നി​ന്നും കാ​ല​ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നാ​ണ് ക്രോ​സ്ബാ​റി​ൽ ഇ​ടി​ച്ച​ത്. ‘വി' ​ആ​കൃ​തി​യി​ൽ ഉ​യ​ർ​ന്ന് നി​ന്നി​രു​ന്ന ക്രോ​സ്ബാ​റി​ന്‍റെ താ​ഴ്ന്ന ഭാ​ഗ​ത്താ​ണ് പി​ക്ക​പ്പ് വാ​നി​ന്‍റെ മു​ക​ൾ ഭാ​ഗം ഉ​ട​ക്കി​യ​ത്. ഇ​തോ​ടെ ഗേ​റ്റ് ഒ​ടി​ഞ്ഞ് വീ​ണ് ഉ​യ​ർ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റെ​യി​ൽ​വേ ഗേ​റ്റ് അ​ടി​യ​ന്ത​ര​മാ​യി അ​ട​ച്ചു. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. രാ​ത്രി​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി വാ​ഹ​ന​ങ്ങ​ൾ മ​റ്റു വ​ഴി​ക​ളി​ലൂ​ടെ തി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി റെ​യി​ൽ​വേ ഗേ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​ത്.