മൈലക്കൊന്പ് പള്ളിയിൽ ദുക്റാന തിരുനാൾ
Tuesday, July 2, 2024 7:11 AM IST
മൈലക്കൊന്പ് : തീർഥാടനകേന്ദ്രമായ മൈലക്കൊന്പ് ഫൊറോന പള്ളിയിൽ ദുക്റാന തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന, നൊവേന, ദിവ്യകാരുണ്യ ആശീർവാദം, വൈകുന്നേരം അഞ്ചിന് ലദീഞ്ഞ്, നൊവേന, 5.15 ന് തിരുനാൾ കുർബാന ഫാ. ജോർജ് മാമ്മൂട്ടിൽ, സന്ദേശം-ഫാ. ജോർജ് മാറാപ്പിള്ളിൽ. തുടർന്ന് തിരിപ്രദക്ഷിണം. നാളെ രാവിലെ ആറിനും 7.15 നും 8.30 നും വിശുദ്ധ കുർബാന, 10.15 ന് തിരുനാൾ കുർബാന-ഫാ. ആന്‍റണി ഞാലിപ്പറന്പിൽ, സന്ദേശം-ഫാ. ആന്‍റണി പുത്തൻകുളം, തുടർന്ന് പ്രദക്ഷിണം എന്നിവയാണ് തിരുക്കർമങ്ങളെന്ന് വികാരി. ഫാ. മാത്യൂസ് മാളിയേക്കൽ അറിയിച്ചു.