പെ​ണ്‍​വാ​ണി​ഭം: ഗു​ണ്ടാ​ത്ത​ല​വ​ന്‍ ഭാ​യി ന​സീ​ര്‍ അ​റ​സ്റ്റി​ല്‍
Thursday, July 4, 2024 4:39 AM IST
കൊ​ച്ചി: ഹോം​സ്റ്റേ​യു​ടെ മ​റ​വി​ല്‍ പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​യ കേ​സി​ല്‍ ഗു​ണ്ടാ​ത്ത​ല​വ​ന്‍ ഭാ​യി ന​സീ​റി​നെ നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കേ​സി​ലെ ഏ​ഴാം​പ്ര​തി​യാ​യ ഇ​യാ​ള്‍​ക്ക് ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നും മു​ന്‍​കൂ​ര്‍ ജാ​മ്യം ല​ഭി​ച്ച​തി​നാ​ല്‍ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചു. നോ​ര്‍​ത്ത് സി​ഐ പ്ര​താ​പ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍.

ഹോം​സ്റ്റേ ന​ട​ത്തി​പ്പി​ന് ഭാ​യി ന​ന​സീ​ര്‍ സം​ര​ക്ഷ​ണം ന​ല്‍​കി​യി​രു​ന്ന​താ​യി നോ​ര്‍​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു. പ​ഴ​യ ക​തൃ​ക്ക​ട​വ് റോ​ഡി​ലെ സ്ഥാ​പ​ന​ത്തി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ ജോ​ലി ന​ല്‍​കാ​മെ​ന്നു​പ​റ​ഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നാ​ണ് പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​യി​രു​ന്ന​ത്.

മൂ​ന്നു നി​ല​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ല്‍ ഒ​മ്പ​തു​മാ​സം മു​മ്പാ​ണ് സ്പാ​യും ഹോം​സ്റ്റേ​യും പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. കേ​സി​ല്‍ എ​ട്ടു​പേ​രാ​ണ് ഇ​തി​ന​കം അ​റ​സ്റ്റി​ലാ​യ​ത്.

മാ​ര്‍​ച്ച് ഒ​ന്നി​ന് പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ള്‍ ര​ണ്ട് ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​ക​ളും, ഒ​രു കൊ​ല്ലം സ്വ​ദേ​ശി​നി​യും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.