നി​ർ​മ​ല കോ​ള​ജി​ൽ വി​ജ്ഞാ​നോ​ത്സ​വം ന​ട​ത്തി
Tuesday, July 2, 2024 7:11 AM IST
മൂ​വാ​റ്റു​പു​ഴ : നി​ർ​മ​ല കോ​ള​ജി​ൽ (ഓ​ട്ടോ​ണോ​മ​സ്) ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ജ്ഞാ​നോ​ത്സ​വം ന​ട​ത്തി. കോ​ള​ജ് ഡ​യ​മ​ണ്ട് ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ​"ദീ​ക്ഷാ​രം​ഭ് 2024-25’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കേ​ര​ള ടൂ​റി​സം ഡ​യ​റ​ക്ട​റും കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ പി.​ബി. നൂ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​താ വി​കാ​രി ജ​ന​റാ​ളും കോ​ള​ജ് മാ​നേ​ജ​രു​മാ​യ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ ഡോ. ജ​സ്റ്റി​ൻ കെ. ​കു​ര്യാ​ക്കോ​സ്, ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ൽ​മി ജോ​ണ്‍​സ്, കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​പോ​ൾ ക​ള​ത്തൂ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​ഡ്മി​ഷ​ൻ നോ​ഡ​ൽ ഓ​ഫീ​സ​ർ മാ​ത്യൂ​സ് കെ. ​മ​ന​യാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റി. ന​വാ​ഗ​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും, അ​ധ്യാ​പ​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​രു​ടെ ക്ലാ​സു​ക​ൾ ഒ​രാ​ഴ്ച്ച നീ​ണ്ടു നി​ൽ​ക്കു​ന്ന ഇ​ൻ​ഡ​ക്ഷ​ൻ പ്രോ​ഗ്രാ​മി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കും.