ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ന് തീ​പി​ടി​ച്ചു
Thursday, July 4, 2024 4:33 AM IST
കോ​ത​മം​ഗ​ലം: കു​ത്തു​കു​ഴി-​കു​ട​മു​ണ്ട റോ​ഡി​ല്‍ മാ​ര​മം​ഗ​ലം സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ന് സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി​പ​ര​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30നാ​യി​രു​ന്നു സം​ഭ​വം.

കെ​എ​സ്ഇ​ബി​യു​ടെ 100 കെ​വി​എ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റാ​ണ് ക​ത്തി​യ​ത്. കോ​ത​മം​ഗ​ല​ത്തു​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ന്‍റെ ഫ്യൂ​സ് കാ​രി​യ​ര്‍ പാ​ന​ല്‍ ഭാ​ഗ​ത്താ​ണ് തീ​പി​ടി​ച്ച​ത്. പാ​ന​ല്‍ ബോ​ക്‌​സും അ​നു​ബ​ന്ധ കേ​ബി​ളു​ക​ളും ക​ത്തി​ന​ശി​ച്ചു. ഫ്യൂ​സ് ഭാ​ഗ​ത്ത് ഷോ​ര്‍​ട്ട് സ​ര്‍​ക്ക്യൂ​ട്ട് മൂ​ല​മാ​കാം തീ​പി​ടി​ത്ത​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം. അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി പെ​ട്ടെ​ന്ന് തീ​യ​ണ​ച്ച​ത് കൊ​ണ്ട് മു​ക​ളി​ലേ​ക്ക് തീ​പ​ട​ര്‍​ന്നി​ല്ല.

ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സേ​നാം​ഗ​ങ്ങ​ളാ​യ വി​ഷ്ണു മോ​ഹ​ന്‍, ശ്രു​തി​ന്‍ പ്ര​ദീ​പ്, ഷെ​മീ​ര്‍ മു​ഹ​മ്മ​ദ്, ജി​നോ രാ​ജു, സ​ന്‍​ജു രാ​ജ​ന്‍, സ​ല്‍​മാ​ന്‍ ഖാ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് തീ​യ​ണ​ച്ച​ത്.