ക​ള​മ​ശേ​രി പൊ​ട്ട​ച്ചാ​ൽ തോ​ട് പ്ര​ള​യ നി​വാ​ര​ണ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം
Thursday, July 4, 2024 4:16 AM IST
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ പൊ​ട്ട​ച്ചാ​ൽ, പ​രു​ത്തേ​ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ള​യ-വെ​ള്ള​ക്കെ​ട്ട് സാ​ധ്യ​ത​ക​ൾ പൂ​ർ​ണമാ​യി ഒ​ഴി​വാ​ക്കു​ന്ന​തി​നു വേ​ണ്ടി ന​ട​പ്പാ​ക്കു​ന്ന പ്ര​ള​യ നി​വാ​ര​ണ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​ര​മാ​യി.

അ​ൽ​ഫി​യ ന​ഗ​ർ, അ​റ​ഫാ ന​ഗ​ർ, വി​ദ്യാ​ന​ഗ​ർ, കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ടാ​ണ് റീ ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പി.​ രാ​ജീ​വ് പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന റീ​ബി​ൽ​ഡ് കേ​ര​ള ഇ​നീ​ഷ്യേ​റ്റീ​വ് ഇം​പ്ളി​മെ​ന്‍റേ​ഷ​ൻ ക​മ്മി​റ്റി​യാ​ണ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. പൊ​ട്ട​ച്ചാ​ൽ തോ​ടിന്‍റെ സ​മ​ഗ്ര ന​വീ​ക​ര​ണ​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒന്പതു മാ​സം കൊ​ണ്ട് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

1037 മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ തോ​ടി​ന്‍റെ വീ​തി കൂ​ട്ടും. 14.5 കോടി രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്.