ഒ​ടു​വി​ൽ മൊ​ബൈ​ല്‍ ഫു​ഡ് ടെ​സ്റ്റിം​ഗ് ലാ​ബ് ‘പ​ണി​തു​ട​ങ്ങി’
Thursday, July 4, 2024 4:39 AM IST
കൊ​ച്ചി: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഏ​ഴ് മാ​സ​മാ​യി​ട്ടും ഒ​രു പ​രി​ശോ​ധ​ന പോ​ലും ന​ട​ത്താ​തെ നി​ഷ്‌​ക്രി​യ​മാ​യി കി​ട​ന്ന കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ മൊ​ബൈ​ല്‍ ഭ​ക്ഷ്യ പ​രി​ശോ​ധ​നാ ലാ​ബ് ഒ​ടു​വി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.

മാ​സ​ങ്ങ​ളാ​യി ടൗ​ണ്‍​ഹാ​ള്‍ പ​രി​സ​ര​ത്ത് വാ​ഹ​നം നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍​ത്ത​യാ​ക്കി​യ​തോ​ടെ​യാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ വി​ഭാ​ഗം തി​ടു​ക്ക​ത്തി​ല്‍ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ തേ​വ​ര മാ​ര്‍​ക്ക​റ്റി​ലാ​യി​രു​ന്നു മൊ​ബൈ​ല്‍ ഭ​ക്ഷ്യ പ​രി​ശോ​ധ​നാ ലാ​ബി​ന്‍റെ ആ​ദ്യ പ​രി​ശോ​ധ​ന.

മ​ത്സ്യ​മാ​ര്‍​ക്ക​റ്റി​ലെ അ​ഞ്ച് സ്റ്റാ​ളു​ക​ളി​ലും വി​ല്പ​ന​യ്ക്കാ​യി വ​ച്ചി​രു​ന്ന മ​ത്സ്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. ഇ​തി​ല്‍ ഒ​ന്നി​ല്‍ പോ​ലും അ​മോ​ണി​യ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ലാ​ബി​ല്‍​നി​ന്ന് റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണ വി​ല്പ​ന സ്ഥാ​പ​ന​ങ്ങ​ളി​ലും, മാം​സ്യ വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും മൊ​ബൈ​ല്‍ ലാ​ബ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ഭ​ക്ഷ​ണ നി​ര്‍​മാ​ണ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ, വെ​ള​ളം, പാ​ല്‍ അ​ട​ക്ക​മു​ള​ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ​യും ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ​യും ഗു​ണ​നി​ല​വാ​രം അ​താ​ത് സ്ഥ​ല​ങ്ങ​ളി​ല്‍ ചെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ജി​സി​ഡി​എ​യു​ടെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ല്‍ ഫു​ഡ് ടെ​സ്റ്റിം​ഗ് ലാ​ബ് സ​ജ്ജീ​ക​രി​ച്ച​ത്.

41 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ചെ​ല​വ്. ജ​നു​വ​രി ര​ണ്ടി​ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ദ്ധ​തി പ​ക്ഷേ മു​ന്നോ​ട്ട് നീ​ങ്ങി​യി​യി​രു​ന്നി​ല്ല.