ഖേ​ലോ ഇ​ന്ത്യ ദേ​ശീ​യ വ​നി​താ ജൂ​ഡോ: ന​ന്ദ​നയ്ക്ക് വെ​ങ്ക​ലം
Saturday, September 28, 2024 5:59 AM IST
നെ​ടു​ങ്ക​ണ്ടം: വി​മ​ണ്‍​സ് ഖേ​ലോ ഇ​ന്ത്യ നാ​ഷ​ണ​ല്‍ ജൂ​ഡോ മ​ത്സ​ര​ത്തി​ല്‍ നെ​ടു​ങ്ക​ണ്ടം സ്‌​പോ​ര്‍​ട്സ് അ​ക്കാ​ദ​മി​യു​ടെ ന​ന്ദ​ന പ്ര​സാ​ദി​ന് വെ​ങ്ക​ലം. തൃ​ശൂ​രി​ൽ സ​മാ​പി​ച്ച ദേ​ശീ​യ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലാ​ണ് ന​ന്ദ​ന വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ​ത്.

ജൂ​ണി​യ​ർ വ​നി​ത​ക​ളു​ടെ 78 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ് ന​ന്ദ​ന മ​ത്സ​രി​ച്ച​ത്. ചെ​ന്നെ​യി​ൽ ന​ട​ന്ന സൗ​ത്ത് സോ​ൺ ഖേ​ലോ ഇ​ന്ത്യാ ജൂ​ഡോ വി​മ​ണ്‍​സ് ലീ​ഗ് ആ​ന്‍​ഡ് റാ​ങ്കിം​ഗ് ടൂ​ര്‍​ണ​മെ​ന്‍റില്‍ ന​ന്ദ​ന സ്വ​ർ​ണ മെ​ഡ​ല്‍ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി സ്‌​കൂ​ള്‍, അ​മ​ച്ച്വ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ സം​സ്ഥാ​നത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ ന​ന്ദ​ന പ്ര​സാ​ദ് സ്വ​ര്‍​ണം നേ​ടി​യി​ട്ടു​ണ്ട്.


നെ​ടു​ങ്ക​ണ്ടം പൂ​വ​ക്കു​ള​ത്ത് ആ​ശാ ബാ​ല​കൃ​ഷ്ണ​നാ​ണ് മാ​താ​വ്. ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ ന​ന്ദ​ന നെ​ടു​ങ്ക​ണ്ടം എ​ൻഎ​സ്എ ​ജൂ​ഡോ അ​ക്കാ​ഡ​മി​യി​ൽ ടോ​ണി ലീ, ​സൈ​ജു ചെ​റി​യാ​ന്‍, മ​രി​യാ ലീ ​എ​ന്നി​വ​രു​ടെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം നേ​ടി​വ​രു​ന്ന​ത്.