ചൊ​ക്ക​നാ​ട് എ​സ്റ്റേ​റ്റി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം
Friday, September 27, 2024 6:26 AM IST
മൂ​ന്നാ​ർ: ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നാ​റി​ലെ ന​ല്ല​ത​ണ്ണി​യി​ൽ ര​ണ്ടു ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ആ​ക്ര​മി​ച്ച​തി​നു പി​ന്നാ​ലെ ചൊ​ക്ക​നാ​ട് എ​സ്റ്റേ​റ്റി​ലും കാ​ട്ടാ​ന ആ​ക്ര​മ​ണം. വീ​ടി​നു നേ​രെയു​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ ജ​നാ​ല ത​ക​ർ​ന്നു. ഫീ​ൽ​ഡ് ഓ​ഫീ​സ​ർ സു​രേ​ഷി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി ആ​ന​ക​ളെ തു​ര​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം ചൊ​ക്ക​നാ​ട് എ​സ്റ്റേ​റ്റ് ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രു​ന്ന അ​ടു​ക്ക​ള പൂ​ർ​ണ​മാ​യി കാ​ട്ടാ​ന ത​ക​ർ​ത്തി​രു​ന്നു.