മ​റ​യൂ​രി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന പ​ദ്ധ​തി​യു​മാ​യി എ​ച്ച്ഡി​എ​സ്
Friday, September 27, 2024 6:26 AM IST
ഇ​ടു​ക്കി: മ​റ​യൂ​ർ ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ടു​ക്കി രൂ​പ​ത സാ​മൂ​ഹ്യ ക്ഷേ​മ വി​ഭാ​ഗ​മാ​യ ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന പ​ദ്ധ​തി​ക​ൾ ന​ബാ​ർ​ഡ് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ബൈ​ജു എ​ൻ.​ കു​റു​പ്പ് സ​ന്ദ​ർ​ശി​ച്ചു.

പു​തു​ക്കു​ടി​യി​ൽ എ​ത്തി​യ അ​ദ്ദേ​ഹ​ത്തെ പു​തു​ക്കു​ടി കാ​ണി, വി​ല്ലേ​ജ് പ്ലാ​നിം​ഗ്ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സൂ​ര്യ​ൻ, കു​ടി നി​വാ​സി​ക​ൾ, ഹൈ​റേ​ഞ്ച് ഡെവ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.


ചെ​റു​കി​ട ജ​ല​സേ​ച​ന പ​ദ്ധ​തി, ത​ണ്ണീ​ർ​ത്ത​ട വി​ക​സ​നം, നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ചി​റ്റീ​ന്ത് ചൂ​ൽ നി​ർ​മാ​ണം, ആ​ദി​വാ​സി മി​ല്ല​റ്റ് സീ​ഡ് ബാ​ങ്ക് തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

ഗി​രി​ജ്യോ​തി ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തി. മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ അ​രു​ൾ ജ്യോ​തി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ തോ​മ​സ്, മെം​ബ​ർ​മാ​ർ, ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​ബി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.