ക​രു​ണാ​പു​രം പ​ഞ്ചാ​. സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
Friday, September 27, 2024 6:26 AM IST
തൂ​ക്കു​പാ​ലം: ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും സെ​ക്ര​ട്ട​റി​യും ത​മ്മി​ൽ വാ​ക്കുത​ർ​ക്കം. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.​വ്യാ​ഴാ​ഴ്ച രാ​വി​ലെ 11നാ​ണ് ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഡി​ജി​റ്റ​ൽ സി​ഗ്നേ​ച്ച​ർ ഉ​പ​യോ​ഗി​ച്ച് ചെ​യ്യേ​ണ്ട സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ന്നി​ല്ല, പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ക്കേ​ണ്ട ഫ​ണ്ടു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തു​ന്നു തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ൾ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് സെ​ക്ര​ട്ട​റി​യു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്.

ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ്‌ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ൾ ക്യാ​ബി​നി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​മ്പം​മെ​ട്ട് പോ​ലീ​സ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി സെ​ക്ര​ട്ട​റി​യും ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​നെത്തു​ട​ർ​ന്ന് ഡി​ജി​റ്റ​ൽ സി​ഗ്നേ​ച്ച​റി​ന്‍റെ പാ​സ്‌​വേ​ഡ് റീ ​സെ​റ്റ് ചെ​യ്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. രാ​വി​ലെ 11 മു​ത​ൽ തു​ട​ങ്ങി​യ ഉ​പ​രോ​ധം വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.


സെ​ക്ര​ട്ട​റി​യു​ടെ വീ​ഴ്ച മൂ​ലം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​നു​വ​ദി​ച്ച 44 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ലാ​പ്സാ​യ​താ​യി ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, ഇ​ന്‍റ​ർ​നെ​റ്റ് ത​ക​രാ​റാ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം.