പു​തു​ച​രി​ത്രം ര​ചി​ച്ച് ന്യൂ​മാ​ൻ എ​ൻ​സി​സി ബാ​ൻ​ഡ് റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ
Saturday, September 28, 2024 5:58 AM IST
തൊ​ടു​പു​ഴ: കേ​ര​ള എ​ൻ​സി​സി​യു​ടെ ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം ര​ചി​ച്ചു ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക്ക്ദി​ന ​പ​രേ​ഡി​ൽ തൊ​ടു​പു​ഴ ന്യൂ​മാ​ൻ എ​ൻ​സി​സി ബാ​ൻ​ഡ് പ​ങ്കെ​ടു​ക്കു​മെ​ന്നു കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജെ​ന്നി കെ. ​അ​ല​ക്സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ​നി​ന്ന് ആ​ദ്യ​മാ​യാ​ണ് എ​ൻ​സി​സി​ ബാ​ൻ​ഡ് റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ദേ​ശീ​യ​ ത​ല​ത്തി​ലു​ള്ള ഉ​ന്ന​ത​മാ​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ ക​ർ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ടീം ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഇ​ത്ത​വ​ണ​ത്തെ പ​രേ​ഡി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി എ​ൻ​സി​സി​യു​ടെ നാ​ലു മ്യൂ​സി​ക് ബാ​ൻ​ഡു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​ന്ത്യ​ൻ എ​ൻ​സി​സി​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്നെ സീ​നി​യ​ർ വ​നി​താ ടീം ​ബാ​ന്‍​ഡ് റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത് അ​പൂ​ർ​വ​നേ​ട്ട​മാ​ണ്.

ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി പ​രേ​ഡ് ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു ടീം. ​ഈ വ​ർ​ഷം ആ​രം​ഭ​ത്തി​ൽ എ​ൻ​സി​സി​സി കോ​ട്ട​യം ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജി​വി​എ​സ് റെ​ഡ്ഢി 18 കേ​ര​ള ബ​റ്റാ​ലി​യ​ൻ ക​മാ​ന്‍​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ പ്ര​ശാ​ന്ത് നാ​യ​ർ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ബ​റ്റാ​ലി​യ​നു കീ​ഴി​ലു​ള്ള മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ്, കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ള​ജ്, കോ​ത​മം​ഗ​ലം എം.​എ. കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കേ​ഡ​റ്റു​ക​ളെ​ക്കൂ​ടി പ​ങ്കെ​ടു​പ്പി​ച്ച് ന്യൂ​മാ​ൻ എ​ൻ​സി​സി വ​നി​താ ബാ​ന്‍​ഡ് വി​പു​ലീ​ക​രി​ച്ചി​രു​ന്നു. ന്യൂ​മാ​ൻ കോ​ള​ജി​ലെ 28 പേ​രു​ൾ​പ്പെ​ടെ 45 അം​ഗ ടീ​മാ​ണ് പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.


ഡി​സം​ബ​ർ അ​വ​സാ​ന​വാ​രം ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ടീം ​ഡ​ൽ​ഹി​ക്ക് തി​രി​ക്കും. ടീ​മി​ന്‍റെ ച​രി​ത്ര നേ​ട്ട​ത്തെ കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വി​ൻ​സ​ന്‍റ് നെ​ടു​ങ്ങാ​ട്ട്, മേ​ജ​ർ ജ​ന​റ​ൽ ജെ.​എ​സ്. മം​ഗ​ത്ത്, ബ്രി​ഗേ​ഡി​യ​ർ ജി.​വി.​എ​സ്. റെ​ഡ്ഡി, കോ​ത​മം​ഗ​ലം എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി മാ​നേ​ജ​ർ റ​വ. ഡോ. ​പോ​ൾ പാ​റ​ത്താ​ഴ​ത്ത്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജെ​ന്നി കെ. ​അ​ല​ക്സ്, നി​ർ​മ​ല കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ഫ്രാ​ൻ​സി​സ് ക​ണ്ണാ​ട​ൻ, സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​നു​ജ ജോ​സ​ഫ്, എം.​എ. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു കു​ര്യ​ൻ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കേ​ണ​ൽ പ്ര​ശാ​ന്ത് നാ​യ​ർ, ക്യാ​പ്റ്റ​ൻ പ്ര​ജീ​ഷ് സി. ​മാ​ത്യു, ബ​ർ​സാ​ർ ഫാ. ​ബെ​ൻ​സ​ണ്‍ ആ​ന്‍റ​ണി, ബാ​ന്‍റ് സീ​നി​യ​ർ എം.​ആ​ർ. രാ​ധി​ക എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.