തൊടുപുഴ: കഞ്ചാവ് കടത്തിക്കൊണ്ടു വന്ന കേസിലെ പ്രതിക്ക് കഠിനതടവും പിഴയും. മുട്ടന്പലം കൊച്ചുപുളിമൂട്ടിൽ ജസണ്‍ സണ്ണി (40) യെ ആണ് മൂന്ന് വർഷം കഠിന തടവിനും 25,000 രൂപ പിഴ അടയ്ക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി കഠിന തടവിനും തൊടുപുഴ എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷ വിധിച്ചത്. 2019 ജൂണ്‍ 17ന് കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്നും 1.100 കിലോ കഞ്ചാവാണ് പ്രതിയിൽ നിന്നും കുമളി എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന എം.എസ്.ജനീഷും സംഘവും പിടി കൂടിയത്.